ഹിറ്റ്‌ലര്‍ ഇന്ത്യന്‍ പുരാണങ്ങള്‍ പഠിച്ചിരുന്നെന്ന് രാജസ്ഥാന്‍ വിദ്യാഭ്യാസ മാസിക

Published: 10th February 2018 05:45 PM  |  

Last Updated: 10th February 2018 05:47 PM  |   A+A-   |  

adolf_hitler_fb

 


ജയ്പൂര്‍: ഹിറ്റ്‌ലര്‍ ഇന്ത്യന്‍ പുരാണങ്ങള്‍ പഠിച്ചിരുന്നെന്ന് രാജസ്ഥാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ മാസിക. സെക്കന്ററി എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട് മെന്റ് പുറത്തിറക്കുന്ന മാസികയില്‍ പുരാതന ഇന്ത്യയും ശാസ്ത്രവും എന്ന പേരില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിലാണ് ഇക്കാര്യമുള്ളത്. 

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പുരാതന ഇന്ത്യന്‍ പുസ്തകങ്ങളെ പുകഴ്ത്തിയിരുന്നു. ഹിറ്റ്‌ലര്‍ ഇന്ത്യന്‍ പുസ്തകങ്ങള്‍ പഠിക്കുകയും ടൈം മെഷീന്‍ നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുകയും ചെയ്തു. റൈറ്റ് സഹോദരന്‍മാര്‍ വിമാനം കണ്ടുപിടിക്കുന്നതിന് മുന്‍പ് മഹര്‍ഷി ഭരദ്വരാജ് എഴുതിയ വൈമാനിക ശാസ്ത്ര എന്ന പുസ്തകത്തില്‍ വിമാനം നിര്‍മ്മിക്കുന്ന സാങ്കേതിക വിദ്യയെ കുറിച്ച് പറയുന്നതായും പറയുന്നു.

മാസികയിലെ പരാമര്‍ശം വിവാദമായതോടെ  മാസികയുടെ എഡിറ്റര്‍ രംഗത്തെത്തി. ലേഖനത്തില്‍ വന്നത് എഴുത്തുകാരന്റെ കാഴ്ചപ്പാടാണെന്നും അതില്‍ ഞങ്ങള്‍ ഇടപെടാറില്ലെന്നുമായിരുന്നു വിശദീകരണം.