പാക് മനുഷ്യാവകാശ പ്രവര്‍ത്തക അസ്മ ജഹാംഗിര്‍ അന്തരിച്ചു

Published: 11th February 2018 09:39 PM  |  

Last Updated: 11th February 2018 09:39 PM  |   A+A-   |  

asma-jahangirjkhhkj

ലാഹോര്‍: പ്രമുഖ പാക്കിസ്ഥാന്‍ മനുഷ്യാവകാശ പ്രവര്‍ത്തക അസ്മ ജഹാംഗിര്‍ (66) അന്തരിച്ചു. ലാഹോറിലെ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യമെന്ന് ബന്ധുക്കള്‍ അറിയിച്ചു. അഭിഭാഷകയും യുഎന്‍ പ്രത്യേക നിരീക്ഷകയുമായിരുന്നു അസ്മ.

'ഹൃദയാഘാതത്തെ തുടര്‍ന്ന് ഹമീദ് ലത്തീഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിന് പിന്നാലെയാണ് അസ്മ അന്ത്യശ്വാസം വലിച്ചത്. ഡോക്ടര്‍മാര്‍ ഏറെ പരിശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല', മുതിര്‍ന്ന അഭിഭാഷകന്‍ അദീല്‍ രാജ പറഞ്ഞു.

ഹ്യൂമന്‍ റൈറ്റ്‌സ് കമ്മിഷന്‍ സഹസ്ഥാപകയും 1993 വരെ സംഘടനയുടെ സെക്രട്ടറി ജനറലുമായിരുന്നു. സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2007ലെ അടിയന്തരാവസ്ഥ കാലത്തും മുന്‍പ് നിരവധി തവണയും വീട്ടുതടങ്കല്‍ അനുഭവിച്ചു. അസ്മയുടെ മരണത്തില്‍ പ്രധാനമന്ത്രി ഷാഹിദ് അബ്ബാസി അനുശോചനം രേഖപ്പെടുത്തി.