എംഎം മണി നടത്തുന്നത് പരസ്യ പുലയാട്ട്; പുലയാട്ട് ആവര്‍ത്തിച്ചാല്‍ തിരിച്ചു വിളിക്കും: സിപിഐ

By സമകാലിക മലയാളം ഡെസ്്ക്‌  |   Published: 11th February 2018 07:58 PM  |  

Last Updated: 11th February 2018 07:58 PM  |   A+A-   |  

 

ഇടുക്കി: സിപിഎമ്മിനെതിരെയും മന്ത്രി എംഎം മണിക്കെതിരെയും രൂക്ഷവിമര്‍ശനവുമായി സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ശിവരാമന്‍. സിപിഐ ഇടുക്കി ജില്ലാ സമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് കടുത്ത വിമര്‍ശനം. തുടര്‍ച്ചായി മുന്നണി മര്യാദകള്‍ ലംഘിക്കുകയാണ് ജില്ലയില്‍ സിപിഎമ്മും മന്ത്രി എംഎം മണിയും ചെയ്യുന്നത്. മണി പരസ്യ പുലയാട്ടാണ് നടത്തുന്നത്. പുറകെ പറഞ്ഞ് പുലയാട്ട് പറഞ്ഞാല്‍ തിരിച്ച് പറയാന്‍ മടികാട്ടില്ലെന്നും ശിവരാമന്‍ പറഞ്ഞു

1964ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഈരിപ്പിടിച്ച വാളിന് മുന്നിലൂടെ നെഞ്ചുയര്‍ത്തി പോരാടിയ പാര്‍ട്ടിയാണ് സിപിഐ. കണ്ണ് ഉരുട്ടി പേടിപ്പിക്കാന്‍ നോക്കിയാല്‍ കൂലിക്ക് ആളെ വിളിക്കണമെന്നും സിപിഐ അല്ല മുഖ്യ ശത്രുവെന്ന് ജില്ലയിലെ മന്ത്രിയും സിപിഎമ്മും ഓര്‍ക്കണമെന്നും ശിവരാമന്‍ പറഞ്ഞു. റവന്യൂ വകുപ്പിന് സമാന്തരമായ വകുപ്പുകളുമായാണ് മന്ത്രിയും  കൂട്ടരും ചെയ്തുകുട്ടുന്നത്. ഇത് പാര്‍ട്ടിക്ക് ദോഷമാകുമെന്നും മന്ത്രിയെ നിയന്ത്രിക്കാന്‍ സിപിഎം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു