ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറിനുള്ളില്‍ കുടുങ്ങിയത് മൂന്ന് സിറിഞ്ച്; ഡോക്ടര്‍ക്കെതിരെ കേസ്‌  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th February 2018 01:08 PM  |  

Last Updated: 11th February 2018 01:08 PM  |   A+A-   |  

syrinje

യുവതിയുടെ വയറിനുള്ളില്‍ നിന്ന് മുന്ന് സിറിഞ്ചുകള്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കഴിഞ്ഞ വര്‍ഷം വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയപ്പോള്‍ സര്‍ സുന്ദര്‍ലാല്‍ ആശുപത്രിയിലെ ഡോക്ടറാണ് യുതിയുടെ വയറ്റില്‍ സിറിഞ്ചുകള്‍ അവശേഷിപ്പിച്ച് ശസ്ത്രക്രിയ പൂര്‍ത്തീകരിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം സ്ഥിരമായി വിട്ടുമാറാത്ത വയറുവേദന അനുഭവപ്പെട്ടതിനെതുടര്‍ന്ന് നടത്തിയ പരിശോധനകളിലാണ് വയറിനകത്ത് മുന്ന് സിറിഞ്ചുകള്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ യുവതിയെ മറ്റൊരു ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയായിരുന്നു. 

2013ല്‍ താന്‍ പ്രസവത്തിനായി എത്തിയപ്പോഴും ഈ ആശുപത്രിയിലേ ഡോക്ടര്‍മാര്‍ വയറില്‍ പഞ്ഞിയും മറ്റും അവശേഷിപ്പിച്ചിരുന്നെന്ന് യുവതി പറഞ്ഞു. ഭാര്യയ്ക്ക് വിട്ടുമാറാത്ത വയറുവേദന അനുഭവപ്പെട്ടപ്പോഴാണ് മറ്റൊരു ഡോക്ടറെ പോയി കണ്ടതെന്നും അങ്ങനെ നടത്തിയ പരിശോധനയില്‍ വയറില്‍ രണ്ട് സിറിഞ്ചുകള്‍ കണ്ടെത്തുകയായിരുന്നെന്നും യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു. പിന്നീട് വീണ്ടും എക്‌സറെ നടത്തിയപ്പോഴാണ് മൂന്നാമത്തെ സിറിഞ്ച് കണ്ടെത്തിയത്. 

സംഭത്തില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പോലീസ് പറഞ്ഞു.