സുന്‍ജ്വാന്‍ ഭീകരാക്രമണം : രണ്ട് സൈനികര്‍ കൂടി മരിച്ചു ; നാലു ഭീകരരെ വധിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th February 2018 11:56 AM  |  

Last Updated: 11th February 2018 11:59 AM  |   A+A-   |  

 

കശ്മീര്‍ : കശ്മീരിലെ സുന്‍ജ്വാന്‍ സൈനിക ക്യാമ്പിലേക്ക് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് സൈനികരും ഒരു നാട്ടുകാരനും കൂടി മരിച്ചു.  ഭീകരാക്രമണത്തില്‍ പരിക്കേറ്റ നാട്ടുകാരനാണ് ഇന്ന് മരിച്ചത്. ഇതോടെ മരണ സംഖ്യ ആറായി ഉയര്‍ന്നു. ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ അന്തിമഘട്ടത്തിലാണ്.

ഇന്നലെ പുലര്‍ച്ചെ 4.50 ഓടെയാണ് സുന്‍ജ്വാനിലെ ആര്‍മി ഫാമിലി ക്വാര്‍ട്ടേഴ്‌സിലേക്ക് ഭീകരര്‍ നുഴഞ്ഞുകയറിയത്. തുടര്‍ന്ന് ഭീകരര്‍ സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയും സ്‌ഫോടനം നടത്തുകയുമായിരുന്നു. ഭീകരാക്രമണത്തില്‍ രണ്ട് സൈനികര്‍ ഇന്നലെ കൊല്ലപ്പെട്ടിരുന്നു. സൈന്യം നടത്തിയ തിരിച്ചടിയില്‍ രണ്ടു ഭീകരരെ ഇന്നലെ വൈകീട്ടോടെ സൈന്യം വധിച്ചിരുന്നു. 

ഏറ്റുമുട്ടല്‍ അന്തിമഘട്ടത്തോട് അടുക്കുകയാണെന്നും, ഇതിനകം നാലു ഭീകരരെ വധിച്ചതായും ജമ്മു ഐജിപി എസ്ഡി സിംഗ് ജാംവായി അറിയിച്ചു. ഉടന്‍ തന്നെ സൈനിക നടപടി തീര്‍ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.കരസേനാ മേധാവി ബിപിന്‍ റാവത്ത് ജമ്മുവിലെത്തി, സൈനിക കമാന്‍ഡറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.