ബിജെപിക്ക് തിരിച്ചടി ;  കമ്പാര്‍ കേന്ദ്രസാഹിത്യ അക്കാദമി അധ്യക്ഷന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th February 2018 01:14 PM  |  

Last Updated: 12th February 2018 01:20 PM  |   A+A-   |  

bjp-659696

 


ന്യൂഡല്‍ഹി : കേന്ദ്രസാഹിത്യ അക്കാദമി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി. ബിജെപി പിന്തുണച്ച പ്രതിഭാ റായിക്ക് കനത്ത തോല്‍വി. പുരോഗമന പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായ കന്നഡ സാഹിത്യകാരന്‍ ചന്ദ്രശേഖര്‍ കമ്പാറാണ് പുതിയ അധ്യക്ഷന്‍. കമ്പാറിന് 56 വോട്ടുകള്‍ ലഭിച്ചപ്പോള്‍, ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായ പ്രതിഭാ റായിക്ക് 29 വോട്ടുകള്‍ മാത്രമേ ലഭിച്ചുള്ളൂ. 

ചന്ദ്രശേഖര്‍ കമ്പാര്‍, പ്രതിഭാ റായ് ( ഫയല്‍ ചിത്രം )

89 പേരാണ് കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷനെ കണ്ടെത്താനുള്ള വോട്ടെടുപ്പില്‍ പങ്കെടുത്തത്. ഇതില്‍ 56 പേരും പുരോഗമന പക്ഷത്തെ പിന്തുണച്ചു. മറാഠി എഴുത്തുകാരനായ ബാലചന്ദ്ര നബാഡെയ്ക്ക് നാലു വോട്ടുകള്‍ ലഭിച്ചു. ഒഡിയ എഴുത്തുകാരി പ്രതിഭാ റായിയെ മുന്‍നിര്‍ത്തി കേന്ദ്രസാഹിത്യ അക്കാദമി പിടിച്ചെടുക്കാനുള്ള നീക്കമാണ് പരാജയപ്പെട്ടത്.