ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല: ഉമാ ഭാരതി 

ഭാവിയില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് കേന്ദ്രമന്ത്രിയും ബിജെപിയിലെ മുതിര്‍ന്ന നേതാവുമായ ഉമാ ഭാരതി.
ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല: ഉമാ ഭാരതി 

ന്യൂഡല്‍ഹി: ഭാവിയില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് കേന്ദ്രമന്ത്രിയും ബിജെപിയിലെ മുതിര്‍ന്ന നേതാവുമായ ഉമാ ഭാരതി. പ്രായമേറിയതും ആരോഗ്യപ്രശ്‌നങ്ങളും ചൂണ്ടികാണിച്ചായിരുന്നു ഉമാ ഭാരതിയുടെ പ്രഖ്യാപനം. അതേസമയം സംഘടനാ പ്രവര്‍ത്തനത്തില്‍ തുടരുമെന്നും അവര്‍ അറിയിച്ചു. 

നിലവില്‍ കേന്ദ്ര കുടിവെളള ശുദ്ധീകരണകാര്യ മന്ത്രിയാണ് ജാന്‍സിയില്‍ നിന്നുളള എംപിയായ ഉമാ ഭാരതി.പാര്‍ട്ടിക്ക് വേണ്ടി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച തനിക്ക് കാല്‍മുട്ടുവേദന അലട്ടുന്നതായി ഉമ്ാ ഭാരതി മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാരണത്താല്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നും മാറി നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. എങ്കിലും പാര്‍ട്ടിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

രണ്ടുതവണ പാര്‍ലമെന്റില്‍ പാര്‍ട്ടിയുടെ പ്രതിനിധിയായ ഉമാ ഭാരതി നേരത്തെ ഖജുരാഗോ മണ്ഡലത്തെയും പ്രതിനിധീകരിച്ചിട്ടുണ്ട്. സംസ്ഥാന, കേന്ദ്രതലങ്ങളിലായി നിരവധി വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുളള ഉമാ ഭാരതി മോദി സര്‍ക്കാരില്‍ ജലവിഭവ വകുപ്പ് മന്ത്രിയായിട്ടായിരുന്നു തുടക്കം.  ഇതിനിടെ ഗംഗാശൂചീകരണവുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ മന്ത്രിസഭ പുന:സംഘടനയില്‍ ജലവിഭവവകുപ്പും, ഗംഗാശൂചീകരണവും മോദി ഉമാ ഭാരതിയില്‍ നിന്നും എടുത്തുമാറ്റുകയായിരുന്നു. തരംതാഴ്ത്തിയില്‍ പ്രതിഷേധിച്ച് മോദിയോട് ഉമാ ഭാരതി പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. 

വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്തും കല്‍ക്കരി ഉള്‍പ്പെടെ നിരവധി വകുപ്പുകള്‍ ഉമാ ഭാരതി കൈകാര്യം ചെയ്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com