ജഡ്ജി ലോയയുടെ മരണം വിഷം ഉള്ളിൽചെന്ന് ? ഹൃദയാഘാതം മൂലമല്ലെന്ന് ഫൊറൻസിക് വിദ​ഗ്ധന്റെ വെളിപ്പെടുത്തൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th February 2018 09:16 AM  |  

Last Updated: 12th February 2018 09:16 AM  |   A+A-   |  

 

ന്യൂഡൽഹി : ബിജെപി അധ്യക്ഷൻ അമിത് ഷാ പ്രതിയായ സൊഹ്റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസിലെ വിചാരണ നടത്തിയിരുന്ന സിബിഐ പ്രത്യേകകോടതി ജഡ്ജി ബി എച്ച് ലോയയുടെ മരണം ഹൃദയാഘാതം മൂലമല്ലെന്ന് വെളിപ്പെടുത്തൽ. പ്രമുഖ ഫോറൻസിക് വിദഗ്ധൻ ആർ കെ ശർമ്മയുടേതാണ് വെളിപ്പെടുത്തൽ. വിഷം അകത്തുചെന്നതിനെ തുടർന്നുണ്ടായ മസ്തിഷ്‌കാഘാതമായിരിക്കാം  മരണത്തിന് ഇടയാക്കിയതെന്നാണ് ഡോ. ശർമയുടെ നിഗമനം. 

ലോയയുടെ മരണവുമായി ബന്ധപ്പെട്ട മെഡിക്കൽ രേഖകൾ പരിശോധിച്ചശേഷമാണ് ഡൽഹി എയിംസിലെ ഫോറൻസിക് മെഡിസിൻ ആൻഡ് ടോക്‌സിക്കോളജി വിഭാഗം മുൻ മേധാവി ഡോ. ആർ കെ ശർമ ഈ വിലയിരുത്തലിലെത്തിയത്. രാസപരിശോധനയ്ക്ക് വിട്ട ആന്തരികാവയവങ്ങളുടെ സാമ്പിൾറിപ്പോർട്ടും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ഹിസ്റ്റോപാത്തോളജി റിപ്പോർട്ടുമാണ് ഡോ. ശർമ പരിശോധിച്ചത്.  ജ​ഡ്ജി ലോ​യ​യു​ടെ മ​ര​ണം ത​ല​ച്ചോ​റി​ന് ക്ഷ​ത​മേ​റ്റോ വി​ഷം അ​ക​ത്തു​ചെ​ന്നോ ആ​കാ​മെ​ന്ന​തി​ന്റെ അ​ട​യാ​ള​ങ്ങ​ള്‍ ചി​കി​ത്സ രേ​ഖ​ക​ളി​ലു​ണ്ടെ​ന്നും ശ​ര്‍മ കൂ​ട്ടി​ച്ചേ​ര്‍ത്തു. ലോയയുടെ മരണം ഹൃദയാഘാതം മൂലമാണെന്ന മഹാരാഷ്ട്ര സർക്കാരിന്റെയും ബിജെപിയുടെയും വാദം തള്ളിക്കളയുന്നതാണ് ഡോ ശർമ്മയുടെ വി​ദ​ഗ്ധാഭിപ്രായം. 

ഹി​സ്​​റ്റോ​പ​ത്തോ​ള​ജി റി​പ്പോ​ര്‍ട്ടി​ല്‍ ഹൃ​ദ​യാ​ഘാ​ത​ത്തിന്റെ തെളിവേ ഇ​ല്ലെ​ന്ന് ശ​ര്‍മ പ​റ​ഞ്ഞു. ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യെ​ന്ന്​ ​റി​പ്പോ​ര്‍ട്ടി​ല്‍ പ​റ​ഞ്ഞി​ട്ടു​മി​ല്ല. ചി​ല മാ​റ്റ​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും എ​ന്നാ​ല്‍ അ​ത് ഹൃ​ദ​യാ​ഘാ​ത​മ​ല്ലെ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ട്​ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ജ​ഡ്ജി ലോ​യ​യു​ടെ ര​ക്ത​ധ​മ​നി​ക​ളി​ല്‍ കാ​ൽ​സ്യം അ​ടി​ഞ്ഞു​കൂ​ടി​യ​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​താ​യി പോ​സ്​​റ്റ്​​മോ​ര്‍ട്ടം റി​പ്പോ​ര്‍ട്ടി​ലു​ണ്ട്. കാ​ൽ​സ്യം ധ​മ​നി​ക​ളി​ല​ടി​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ല്‍ പി​ന്നെ ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​കി​ല്ല. കാ​ല്‍സ്യം ധ​മ​നി​ക​ളി​ലേ​ക്ക് വ​ന്നാ​ൽ ഒ​രി​ക്ക​ലും അ​വ ഹൃ​ദ​യ​ത്തി​ലേ​ക്കു​ള്ള ര​ക്ത​പ്ര​വാ​ഹ​ത്തെ ത​ട​സ്സ​പ്പെ​ടു​ത്തു​ക​യി​ല്ല. മ​രി​ക്കു​ന്ന ദി​വ​സം പു​ല​ര്‍ച്ച നാ​ലു മ​ണി​ക്ക് ത​നി​ക്ക് അ​സ്വ​സ്ഥ​ത തോ​ന്നു​ന്ന​താ​യി ജ​ഡ്ജി ലോ​യ പ​റ​ഞ്ഞു​വെ​ന്ന് മൊ​ഴി​യു​ണ്ട്. 

രാവിലെ 6.15നാണ് ലോ​യ മ​രി​ച്ച​താ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. അ​താ​യ​ത് അ​സ്വ​സ്ഥ​ത​യു​ണ്ടാ​യി ര​ണ്ടു മ​ണി​ക്കൂ​റി​നു ശേ​ഷ​മാ​ണി​ത്. ഒ​രാ​ള്‍ക്ക് ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യി അ​ര​മ​ണി​ക്കൂ​റി​ലേ​റെ ജീ​വ​നു​ണ്ടെ​ങ്കി​ല്‍ അ​തി​ന്റെ മാ​റ്റം ഹൃ​ദ​യ​ത്തി​ലും പ്രതിഫലിക്കും. എ​ന്നാ​ല്‍, ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യ​തി​ന്റെ മാ​റ്റം ലോ​യ​യു​ടെ ശരീരത്തിലില്ല. അതിനാൽ ഹൃ​ദ​യ​ത്തി​ലേ​ക്കും തി​രി​ച്ചു​മു​ള്ള ര​ക്ത​ധ​മ​നി​ക​ളു​ടെ ന്യൂ​ന​ത മ​ര​ണ​കാ​ര​ണ​മാ​കാ​മെ​ന്ന പോ​സ്​​റ്റ്​​മോ​ര്‍ട്ടം റി​പ്പോ​ര്‍ട്ടി​ലെ നി​ഗമനം ശ​രി​യ​ല്ല. ബൈ​പാ​സ് സ​ര്‍ജ​റി​ക്ക് വി​ധേ​യ​നാ​കു​ന്ന ഏ​തൊ​രാ​ള്‍ക്കു​മു​ണ്ടാ​കു​ന്ന ല​ക്ഷ​ണ​ങ്ങ​ളൊ​ന്നും ലോ​യ​യി​ല്‍ കാ​ണാ​നു​മി​ല്ല. 

അമിത് ഷാ, ജസ്റ്റിസ് ലോയ

അതേസമയം ത​ല​ച്ചോ​റി​നെ പൊ​തി​ഞ്ഞ ‘ഡു​റ’ ആ​വ​ര​ണം ഞെ​ങ്ങി​ഞെ​രു​ങ്ങി​യ​താ​യി പോ​സ്​​റ്റ്​​മോ​ര്‍ട്ടം റി​പ്പോ​ര്‍ട്ടി​ലുള്ളത് ​ഗൗരവകരമാണ്.  അ​പ​ക​ട​ത്തി​ലൊ​ക്കെ​യാ​ണി​ത് സം​ഭ​വി​ക്കു​ക. അ​തി​നാ​ല്‍ ത​ല​ച്ചോ​റി​ന് ഏ​തോ ത​ര​ത്തി​ലു​ള്ള ആ​ക്ര​മ​ണ​മേ​റ്റി​ട്ടു​ണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ശാ​രീ​രി​ക​മായുള്ള ആ​ക്ര​മ​ണ​മാ​കാം അ​ത്. എ​ന്നാ​ല്‍, ഡുംറക്കേറ്റ ക്ഷതത്തിന്റെ കാരണം പോ​സ്​​റ്റ്​​മോ​ര്‍ട്ടം റി​പ്പോ​ര്‍ട്ടി​ല്‍ എ​ഴു​തി​വെ​ക്കാ​ത്ത​ത് വി​ചി​ത്ര​മാ​ണെന്ന്​ ഡോ. ​ശ​ര്‍മ പ​റ​ഞ്ഞു. വി​ഷം ന​ൽ​കി​യി​രി​ക്കാ​നു​ള്ള സാ​ധ്യ​ത​യും ഏറെയാണെന്ന് ഡോ. ശർമ്മ സൂചിപ്പിച്ചു. ക​ര​ളും പാ​ന്‍ക്രി​യാ​സും വൃ​ക്ക​ക​ളും ശ്വാ​സ​കോ​ശ​ങ്ങ​ളും അ​ട​ക്ക​മു​ള്ള ഓ​രോ ആ​ന്ത​രി​കാ​വ​യ​വ​വും ഞെ​ങ്ങി​ഞെ​രു​ങ്ങി​യ​താ​യി പോ​സ്​​റ്റ്​​മോ​ര്‍ട്ടം റി​പ്പോ​ര്‍ട്ടി​ലു​ള്ള​ത് അ​തു​കൊ​ണ്ടാ​ണ്. ര​ണ്ടു ദി​വ​സം​കൊ​ണ്ട് ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന പൂ​ര്‍ത്തി​യാ​കു​മാ​യി​രു​ന്നു. എന്നാൽ ലോ​യ​യു​ടെ കാ​ര്യ​ത്തി​ല്‍ 14 ദി​വ​സം എ​ടു​ത്ത​ത്​ എ​ന്തി​നാ​ണെ​ന്നും ഡോ. ​ശ​ര്‍മ ചോ​ദി​ച്ചു. 

ഇന്ത്യൻ അസോസിയേഷൻ ഓഫ് മെഡികോ ലീഗൽ എക്‌സ്‌പെർട്ട്‌സ് പ്രസിഡന്റ് കൂടിയായ ഡോ. ആർ കെ ശർമ രാജ്യത്തെ ഏറ്റവും മികച്ച ഫോറൻസിക് വിദഗ്ധരിൽ ഒരാളാണ്. 22 വ​ര്‍ഷ​മാ​യി ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് മെ​ഡി​ക്കോ ലീ​ഗ​ല്‍ എ​ക്സ്പേ​ര്‍ട്സിന്റെ പ്ര​സി​ഡ​ൻ​റു​മാ​യ ശ​ര്‍മ​യു​ടെ വി​ദ​ഗ്ധാ​ഭി​പ്രാ​യം ജ​സ്റ്റിസ് ലോയയുടെ ദു​രൂ​ഹ​മ​ര​ണം പു​റ​ത്തു​കൊ​ണ്ടു​വ​ന്ന ‘കാ​ര​വ​ൻ’ മാ​ഗ​സി​നാണ് ഞാ​യ​റാ​ഴ്​​ച പു​റ​ത്തു​വി​ട്ടത്.  അതിനിടെ ലോയ കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരി​ഗണിക്കും. ലോയയുടെ ദുരൂഹമരണത്തിൽ കൂടുതൽ അന്വേഷണം വേണ്ടെന്ന നിലപാടിലാണ് മഹാരാഷ്ട്ര സർക്കാർ