സൈനിക ക്യാമ്പ് ആക്രമിച്ചത് ജെയ്ഷ്-ഇ-മുഹമ്മദ് തീവ്രവാദികള്‍; പാകിസ്ഥാന്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് പ്രതിരോധ മന്ത്രി

ജമ്മു കശ്മീരിലെ സുഞ്ച്‌വാന്‍ സൈനിക കേന്ദ്രം ആക്രമിച്ചതിന് പിന്നില്‍ ജെയ്ഷ്-ഇ -മുഹമ്മദ് തീവ്രവാദികളാണെന്നും അതിന് ഒത്താശ ചെയ്തത് പാകിസ്ഥാനാണെന്നും കേന്ദ്ര പ്രതിരോധ മന്ത്രി
സൈനിക ക്യാമ്പ് ആക്രമിച്ചത് ജെയ്ഷ്-ഇ-മുഹമ്മദ് തീവ്രവാദികള്‍; പാകിസ്ഥാന്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് പ്രതിരോധ മന്ത്രി

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ സുഞ്ച്‌വാന്‍ സൈനിക കേന്ദ്രം ആക്രമിച്ചതിന് പിന്നില്‍ ജെയ്ഷ്-ഇ -മുഹമ്മദ് തീവ്രവാദികളാണെന്നും അതിന് ഒത്താശ ചെയ്തത് പാകിസ്ഥാനാണെന്നും കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍. ജമ്മു കശ്മീരിലെ സുരക്ഷയെക്കുറിച്ചുള്ള വിവരങ്ങള്‍ വിശദീകരിച്ചുകൊണ്ട് നടത്തിയ പത്രസമ്മേളനത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. 

ജെയ്ഷ്-ഇ-മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ ആണ് ആക്രമണത്തിന്റെ ആസൂത്രകന്‍ എന്നും ആക്രമണത്തിന് പ്രാദേശിക പിന്തുണ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

തീവ്രവാദികള്‍ക്ക് പരിശീലനം ലഭിച്ചത് പാകിസ്ഥാനില്‍ നിന്നാണ്. ഇതിന് പാകിസ്ഥാന്‍ വലിയ വില നല്‍കേണ്ടിനവരുമെന്നും തിരിച്ചടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സൈനിക ക്യാമ്പിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ അഞ്ച് സൈൗനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com