ഇന്ത്യയിലെ സ്ത്രീകള്‍ക്ക് സാരിയുടുക്കാനറിയില്ല: സബ്യസാചി 

By സമകാലികമലയാളം ഡെസ്‌ക്  |   Published: 13th February 2018 03:13 PM  |  

Last Updated: 13th February 2018 03:28 PM  |   A+A-   |  

sbyasaachijnkhjkj

ന്യൂഡെല്‍ഹി: ഇന്ത്യയിലെ സ്ത്രീകളെ മൊത്തം ചൊടിപ്പിക്കുന്ന വിവാദപരമായ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ സബ്യസാചി മുഖര്‍ജി. ഇന്ത്യയിലെ സ്ത്രീകള്‍ക്ക് സാരിയുടുക്കാനറിയില്ല എന്നായിരുന്നു ഇദ്ദേഹത്തിന്റെ ട്വീറ്റ്. 

'നിങ്ങള്‍ക്ക് സാരിയുടുക്കാന്‍ അറിയില്ല എന്ന് എന്നോട് പറയുകയാണെങ്കില്‍, നിങ്ങളെയോര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു എന്നേ പറയാനാകു'- സബ്യസാചി പറഞ്ഞു. 

'സാരി നിങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. നിങ്ങളതിന്റെ ഭാഗമായിത്തീരേണ്ടവരാണ്. ലോകത്തിലെ ഏറ്റവും മികച്ച വസ്ത്രമാണ് സാരി, അത് ലോകം അംഗീകരിച്ചതുമാണ്'- സബ്യസാചി വ്യക്തമാക്കി. സാരി ധരിക്കുമ്പോള്‍ സ്ത്രീകള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ എന്ന വിഷയത്തില്‍ നടന്ന ഹാര്‍വാഡ് ഇന്ത്യ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഇന്ത്യയിലെ സ്ത്രീകളും പുരുഷന്‍മാരും സാമൂഹിക അരക്ഷിതാവസ്ഥ നേരിടുന്നവരാണ്. അവര്‍ക്ക് അവരുടെ വേരുകള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പക്ഷേ സബ്യസാചിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയിയില്‍ നിരവധി വിര്‍ശനങ്ങള്‍ ഉയര്‍ന്നു വരാന്‍ കാരണമായിട്ടുണ്ട്. സബ്യസാചിയെ വിമര്‍ശിച്ചുകൊണ്ട് സ്ത്രീകളും പുരുഷന്‍മാരുമടക്കമുള്ളവര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. അദ്ദേഹം സാരിയെപ്പറ്റി പറഞ്ഞ പ്രസ്താവനകള്‍ ഇരുകയ്യും നീട്ടി സ്വീകരിക്കാന്‍ ഇവിടെയുള്ളവര്‍ തയാറായിട്ടില്ല എന്നുവേണം കരുതാന്‍.