മോദിയുടെ കരുത്തില്‍ സിപിഎമ്മിനെ ത്രിപുരയില്‍ നിന്നും ബിജെപി പുറത്താക്കും: യോഗി ആദിത്യനാഥ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th February 2018 07:27 PM  |  

Last Updated: 13th February 2018 07:27 PM  |   A+A-   |  

 

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതിയുടെ കരുത്തില്‍ സിപിഎമ്മിനെ ത്രിപുരയില്‍ നിന്നും ബിജെപി പുറത്താക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മോദിയുടെ ജനസ്വാധീനത്തിന് പുറമേ വികസനവും മെച്ചപ്പെട്ട കേന്ദ്രഭരണവും ബിജെപിയെ അധികാരത്തിലേക്ക് നയിക്കും. ബിജെപി അധികാരത്തില്‍ എത്തുന്നതോടെ സംസ്ഥാനത്ത് ത്വരിതഗതിയിലുളള വളര്‍ച്ച ഉറപ്പാക്കുമെന്നും യോഗി ആദിത്യനാഥ് പ്രതീക്ഷ പ്രകടിപ്പിച്ചു.

ത്രിപുരയില്‍ ബിജെപി അധികാരത്തിലേറുന്നതോടെ സംസ്ഥാനത്തും കേന്ദ്രത്തിലും ഒരു ഭരണകക്ഷി എന്ന സ്ഥിതി വരും. ഇത് വേഗതിലുളള വളര്‍ച്ച ഉറപ്പാക്കും. തെരഞ്ഞെടുപ്പില്‍ മോദിയുടെ ജനപ്രീതിക്ക് ഒപ്പം വികസനത്തിനും മെച്ചപ്പെട്ട ഭരണത്തിനുമാണ് ബിജെപി കൂടുതല്‍ ഊന്നല്‍ നല്‍കുന്നതെന്നും ആദിത്യനാഥ് പറഞ്ഞു. 

 മണിക് സര്‍ക്കാര്‍ 115 കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തി. ഗ്രാമീണതൊഴിലുറപ്പ് പദ്ധതിക്കായി സംസ്ഥാനത്തിന് നീക്കിവെച്ച 1500 കോടി രൂപ ഭരണകക്ഷിയായ സിപിഎം വകമാറ്റി ചെലവഴിച്ചതായും യോഗി ആദിത്യനാഥ് ആരോപിച്ചു.ത്രിപുരയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.