ശുഹൈബിന്റെ കൊലപാതകം ഞെട്ടിച്ചുവെന്ന് രാഹുല്‍ ഗാന്ധി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th February 2018 07:50 PM  |  

Last Updated: 13th February 2018 07:54 PM  |   A+A-   |  

 

ന്യൂഡല്‍ഹി: കണ്ണൂരില്‍ മട്ടന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ശുഹൈബിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം തന്നെ ഞെട്ടിച്ചുവെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി . കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ശുഹൈബിന്റെ കുടുംബാംഗങ്ങളെ തന്റെ അനുശോചനം അറിയിക്കുന്നതായി വ്യക്തമാക്കിയ രാഹുല്‍ ഗാന്ധി, അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതായും  ട്വിറ്ററില്‍ കുറിച്ചു.

 

തിങ്കളാഴ്ച രാത്രിയോടെയാണ് വാഗണ്‍ ആര്‍ കാറിലെത്തിയ നാലംഗ സംഘം തട്ടുകടയില്‍ ഇരുന്ന ശുഹൈബിനെ ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊന്നത്. ആക്രമണത്തില്‍ ശുഹൈബിന്റെ സുഹൃത്തുക്കളായ നാല് പേര്‍ക്കും ഗുരുതര പരിക്കേറ്റു. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.