ബലാത്സംഗം ചെയ്യപ്പെട്ട 13 കാരിയെ ശുദ്ധീകരിക്കാന്‍ മുടി മുറിച്ചു; പെണ്‍കുട്ടിക്ക് നേരെ നാട്ടുകാരുടെ ക്രൂരത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th February 2018 04:59 PM  |  

Last Updated: 13th February 2018 04:59 PM  |   A+A-   |  

_2d03a11e-1098-11e8-82d6-43c3cccec057

 

ശുദ്ധീകരണ ആചാരങ്ങളുടെ ഭാഗമായി ബലാത്സംഗത്തിന് ഇരയായ 13 വയസുകാരിയുടെ മുടി മുറിച്ചുമാറ്റി. ഛത്തീസ്ഗഢിലെ കവാര്‍ദ ജില്ലയിലാണ് ആചാരത്തിന്റെ പേരില്‍ പെണ്‍കുട്ടിയോട് വീണ്ടും ക്രൂരത ചെയ്തത്. ഫെബ്രുവരി അഞ്ചിനാണ് മുടിമുറിക്കല്‍ ചടങ്ങ് നടന്നത്. സംഭവം വിവാദമായതോടെ പെണ്‍കുട്ടിയെ പീഡിപ്പിച്ച ആളെ പൊലീസ് അറസ്റ്റ് ചെയ്തു. 

പെണ്‍കുട്ടി പണിക്കുപോകുന്ന കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ വെച്ച് ജനുവരി 21 നാണ് അര്‍ജന്‍ യാദവ് എന്ന് പേരുള്ള 22 കാരന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തെക്കുറിച്ച് പെണ്‍കുട്ടി മാതാപിതാക്കളെ അറിയിച്ചതിനെ തുടര്‍ന്ന് അവര്‍ നാട്ടു കൂട്ടം കൂടി. അര്‍ജുന്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതോടെ 5000 രൂപ പിഴ വിധിച്ചു. തുടര്‍ന്ന് ഇയാള്‍ പിഴ അടച്ച് അവിടെ നിന്ന് മുങ്ങി.

പിന്നീട് ഫെബ്രുവരി നാലിന് പീഡനത്തിന് ഇരയായതോടെ പെണ്‍കുട്ടി അശുദ്ധയായെന്നും അതിനാല്‍ ചില ചടങ്ങുകള്‍ നടത്തണമെന്നും അറിയിച്ചു. ഇതിനെത്തുടര്‍ന്നാണ് കുട്ടിയുടെ മുടി മുറിച്ചത്. ഇതിന് ശേഷം സമുദായത്തിലുള്ളവര്‍ക്കു വേണ്ടി ഭക്ഷണവും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തയാറാക്കിയെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

ഇതിന് ശേഷം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പുറത്തേക്ക് ഇറങ്ങിയിട്ടില്ല. ബെയ്ഗാ സമുദായത്തില്‍പ്പെട്ടവരാണ് ഇവര്‍. സംഭവം പുറത്തറിഞ്ഞതോടെ ഗ്രാമത്തില്‍ എത്തി അര്‍ജുന്‍ യാദവിനെ അറസ്റ്റ് ചെയ്തു.