ആരെങ്കിലും ഇതുവരെ 'ഐ ലവ് യു' പറഞ്ഞിട്ടുണ്ടോ?; മോദിയോട് ജിഗ്നേഷ് മേവാനി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th February 2018 06:22 PM  |  

Last Updated: 14th February 2018 06:22 PM  |   A+A-   |  

 

ന്യൂഡല്‍ഹി: വാലന്റയിന്‍സ് ഡേയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് ദളിത് നേതാവ് ജിഗ്നേഷ് മേവാനി. താങ്കളോട് ആരെങ്കിലും ഇതുവരെ 'ഐ ലവ് യു' പറഞ്ഞിട്ടുണ്ടോയെന്ന് മോദിയോട് മേവാനി ചോദിച്ചു. നിരവധി ആളുകള്‍ തന്നോട് 'ഐ ലവ് യു' പറഞ്ഞിട്ടുണ്ട്. എന്നാല്‍ മോദിയുടെ കാര്യത്തില്‍ ഇത് സംശയമാണെന്നും മേവാനി ട്വിറ്ററില്‍ കുറിച്ചു.

 

പ്രിയ പ്രകാശ് വാര്യരെ പ്രിയങ്കരിയാക്കിയ 'മാണിക്യ മലരായ പൂവി' എന്ന മലയാള സിനിമ ഗാനം ആര്‍എസ്എസിനുളള മറുപടിയാണെന്നും മേവാനി ചൂണ്ടികാട്ടി. ഗാനത്തിലെ പ്രണയരംഗങ്ങള്‍ ആര്‍എസ്എസിന്റെ വാലന്റയിന്‍സ് ഡേ പ്രതിഷേധങ്ങള്‍ക്കുളള മറുപടിയാണ്.  ഗുജറാത്തിലെ സബര്‍മതി നദിതീരത്ത് കമിതാക്കള്‍ക്കെതിരെ ബജ് രംഗ്ദള്‍ പ്രവര്‍ത്തകര്‍ സദാചാര ഗുണ്ടായിസം നടത്തിയത് വ്യാപക പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു. ഇതിന് ഉദ്ദേശിച്ചായിരുന്നു മേവാനിയുടെ പ്രതികരണം.

ഒരാളെ വെറുക്കുന്നതിനേക്കാള്‍ ഇന്ത്യക്കാര്‍ക്ക് കൂടുതലായി അറിയാവുന്നത് സ്‌നേഹിക്കാനാണെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായ പ്രിയ പ്രകാശ് വാര്യരുടെ ഈ വീഡിയോ വീണ്ടും തെളിയിച്ചതായും മേവാനി കൂട്ടിച്ചേര്‍ത്തു.