ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് അതിര്‍ത്തിയിലെത്തി സൈന്യത്തെ നയിക്കണം: അസാദുദ്ദീന്‍ ഉവൈസി

By സമകാലികമലയാളം ഡെസ്‌ക്  |   Published: 14th February 2018 04:56 PM  |  

Last Updated: 14th February 2018 04:56 PM  |   A+A-   |  

bhagwat-owaisim,m,m,

ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് അതിര്‍ത്തിയിലെത്തി സൈന്യത്തെ നയിക്കണമെന്ന് ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലീം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. ഇന്ത്യ പാകിസ്താന്‍ അതിര്‍ത്തിയില്‍ സൈന്യം മൂന്നു മാസം കൊണ്ടു ചെയ്യുന്നത് ആര്‍എസ്എസ് മൂന്നു ദിവസം കൊണ്ട് ചെയ്യുമെന്നുള്ള ഭാഗവതിന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് ഉവൈസി ഇത്തരത്തില്‍ പ്രതികരിച്ചത്.

ഇന്ത്യ പാകിസ്താന്‍ അതിര്‍ത്തിയില്‍ സൈന്യം മൂന്നു മാസം കൊണ്ടു ചെയ്യുന്നത് ആര്‍എസ്എസ് മൂന്നു ദിവസം കൊണ്ട് ചെയ്യുമെന്ന് ഭാഗവത് കരുതുന്നുണ്ടെങ്കില്‍ അദ്ദേഹം അതിര്‍ത്തിയിലും നിയന്ത്രണ രേഖയിലുമെത്തി സൈന്യത്തെ നയിക്കണം. എങ്ങനെയാണ് ആര്‍എസ്എസുകാരെയും ഇന്ത്യന്‍ സൈന്യത്തെതയും തമ്മില്‍ താരതമ്യം ചെയ്യാന്‍ കഴിയുന്നതെന്നും ഉവൈസി ചോദിച്ചു.

എങ്ങനെയാണ് ഒരു സാംസ്‌കാരിക സംഘടനയ്ക്ക് അവരുടെ പ്രവര്‍ത്തകരെ സൈന്യത്തിനു സമാനമായി പരിശീലിപ്പിക്കാണ്‍ കഴിയുന്നത്. ആര്‍എസ്എസ് പ്രവര്‍ത്തകരെ എന്നല്ല, ഒരു സംഘടനാ പ്രവര്‍ത്തകരെയും ഇന്ത്യന്‍ സൈന്യവുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല. മോഹന്‍ ഭാഗവതിന്റെ പ്രസ്താവന ആഴത്തില്‍ പരിശോധിക്കേണ്ടതാണെന്നും ഉവൈസി പറഞ്ഞു.

അതിര്‍ത്തിയില്‍ പാകിസ്താന്‍ തുടര്‍ച്ചയായി നടത്തുന്ന ആക്രമണങ്ങളില്‍ നിന്നും ഇന്ത്യ പാഠം പഠിക്കണമെന്നും ഉവൈസി കൂട്ടിച്ചേര്‍ത്തു. കശ്മീരില്‍ മുസ്‌ലീങ്ങള്‍ മരിച്ചു വീഴുേമ്പാഴും ചാനലുകളിലെ ഒമ്പതു മണി ചര്‍ച്ചകളില്‍ മാത്രം സജീവമായ ദേശീയവാദികള്‍, ഇസ്ലാം വിശ്വാസികളുടെ ദേശസ്‌നേഹം ചോദ്യം ചെയ്യുകയാണെന്നും അസദുദ്ദീന്‍ ഉവൈസി കുറ്റപ്പെടുത്തി.