ഹജ് സബ്‌സിഡി നിര്‍ത്തിയതിന് പിന്നാലെ ക്രിസ്ത്യാനികള്‍ക്ക് സൗജന്യ ജെറുസലേം യാത്ര തെരഞ്ഞെടുപ്പ് വാഗ്ദാനം ചെയ്ത് ബിജെപി  

 നാഗാലാന്‍ഡില്‍  അധികാരത്തിലെത്തിയാല്‍ ക്രിസ്ത്യാനികള്‍ക്ക് സൗജന്യമായി ജെറുസലേമിലേക്ക് തീര്‍ഥയാത്ര പോകാനുള്ള സംവിധാനം ഒരുക്കുമെന്ന് ബിജെപി തെരഞ്ഞെടുപ്പ് വാഗ്ദാനം നല്‍കി
ഹജ് സബ്‌സിഡി നിര്‍ത്തിയതിന് പിന്നാലെ ക്രിസ്ത്യാനികള്‍ക്ക് സൗജന്യ ജെറുസലേം യാത്ര തെരഞ്ഞെടുപ്പ് വാഗ്ദാനം ചെയ്ത് ബിജെപി  


ന്യൂഡല്‍ഹി:  ഹജ് സബ്‌സിഡി എടുത്ത് കളഞ്ഞ ബിജെപി, നാഗാലാന്‍ഡില്‍ വ്യത്യസ്ത തന്ത്രം പയറ്റുന്നു. സംസ്ഥാനത്ത് അധികാരത്തിലെത്തിയാല്‍ ക്രിസ്ത്യാനികള്‍ക്ക് സൗജന്യമായി ജെറുസലേമിലേക്ക് തീര്‍ഥയാത്ര പോകാനുള്ള സംവിധാനം ഒരുക്കുമെന്ന് ബിജെപി തെരഞ്ഞെടുപ്പ് വാഗ്ദാനം നല്‍കി. നാഗാലാന്‍ഡ് പ്രാദേശിക മാധ്യമമായ വി ദി നാഗാസ് ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. 

 നാഗാലാന്‍ഡിലെ ജനസംഖ്യയില്‍ 88 ശതമാനവും ക്രിസ്തുമത വിശ്വാസികളാണ്. ഇവരുടെ പിന്തുണയില്ലാതെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അധികാരത്തിലെത്തുക എന്ന ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ സാധിക്കില്ല എന്ന തിരിച്ചറിവാണ് പുതിയ വാഗ്ദാനത്തിന് പിന്നിലെന്നാണ് വിവരം. 

ഹജ്ജ് തീര്‍ഥാടനത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കിവന്നിരുന്ന സബ്‌സിഡി നിര്‍ത്തലാക്കി ഒരുമാസം പിന്നിടുന്നതിനിടെയാണ് പുതിയ വാഗ്ദാനമെന്നതാണ് ശ്രദ്ദേയം. അതിനിടെ ബിജെപിയുടെ വാഗ്ദാനം ഇസ്രയേല്‍ മാധ്യമമായ ജെറുസലേം പോസ്റ്റ് വാര്‍ത്തയാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com