അമിത് ഷായെ വരവേല്‍ക്കാന്‍ മുഖ്യമന്ത്രിയും ബൈക്കില്‍ (വീഡിയോ)  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th February 2018 02:03 PM  |  

Last Updated: 15th February 2018 02:03 PM  |   A+A-   |  

 

ചണ്ഡിഗഡ്: തിരക്കുകള്‍ മാറ്റിവെച്ച് മുഖ്യമന്ത്രി ബൈക്ക് ഓടിക്കാനുള്ള തയ്യാറെടുപ്പിലാണ്. കാരണം ഇന്ന് സംസ്ഥാനത്ത് ഒരു ലക്ഷം ബൈക്കുകളാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായെ വരവേല്‍ക്കുന്നത്. അക്കൂട്ടത്തില്‍ ഒരാളായി മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറും ഉണ്ടാകും. 

മുഖ്യമന്ത്രിയെ കൂടാതെ മറ്റുമന്ത്രിമാരും ബൈക്ക് റാലിയില്‍ സംബന്ധിക്കും. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞടുപ്പിന്റെ പ്രചാരണത്തിന്റെ ആരംഭമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്.അമിത് ഷാ പങ്കെടുക്കുന്ന പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ബൈക്ക് റാലി വന്‍ തോതില്‍ അന്തരീക്ഷ മലിനീകരണത്തിന് കാരണമാകും എന്ന് കാണിച്ചാണ് ഹരിത ട്രൈബ്യൂണല്‍ സംസ്ഥാന സര്‍ക്കാരിനോടും കേന്ദ്ര്‌ത്തോടും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. 

റാലിയില്‍ പങ്കെടുപ്പിക്കുന്ന ബൈക്കുകള്‍ പുക പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ബൈക്കുകളുടെ എണ്ണം നിയന്ത്രിക്കണമെന്നും ഹര്‍ജിയിലെ ആവശ്യം. അമിത് ഷായുടെ ജിന്ദ് സന്ദര്‍ശനത്തെയും റാലിയെയും എതിര്‍ത്ത് കൊണ്ട് ഹരിയാനയിലെ ജാട്ട് സമുദായാംഗങ്ങള്‍ മുന്നോട്ട് വന്നിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് 150 ഓളം സിഎപിഎഫ് കമ്പനികളെയാണ് ഹരിയാന സര്‍ക്കാര്‍ പ്രദേശത്ത് വിന്യസിച്ചിട്ടുള്ളത്