ചന്ദ്രഗ്രഹണത്തിന് പെണ്‍കുഞ്ഞിനെ ബലികൊടുത്ത ദമ്പതികള്‍ അറസ്റ്റില്‍; മാസങ്ങള്‍ പ്രായമുള്ള കുഞ്ഞിനെ വീടിന് മുകളിലിട്ടാണ് കൊലപ്പെടുത്തിയത് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th February 2018 06:03 PM  |  

Last Updated: 15th February 2018 06:03 PM  |   A+A-   |  

nurder-with-surgical-precis

 

സൂപ്പര്‍ ബ്ലൂ ബ്ലഡ് മൂണിന്റെ സമയത്ത് മാസങ്ങള്‍ പ്രായമുള്ള പെണ്‍കുഞ്ഞിനെ ബലികൊടുത്ത ഹൈദരാബാദിലെ ദമ്പതികള്‍ അറസ്റ്റില്‍. വര്‍ഷങ്ങളായുള്ള രോഗം മാറുന്നതിന് വേണ്ടിയാണ് ഇവര്‍ കുഞ്ഞിനെ ബലികൊടുത്തത്. രണ്ട് ആഴ്ച മുന്‍പാണ് ഹൈദരാബാദിലെ ഉപ്പല്‍ ഏരിയയിലെ ടാക്‌സി ഡ്രൈവറായ രാജശേഖറിന്റെ വീടിന് മുകളില്‍ നിന്ന് വെട്ടിമാറ്റിയ നിലയില്‍ ചെറിയ കുട്ടിയുടെ തല കണ്ടെത്തിയത്. 

വീടിന്റെ ടെറസില്‍ കുട്ടിയുടെ തല ആരെങ്കിലും കൊണ്ടുവന്ന് ഇട്ടതായിരിക്കുമെന്നാണ് ആദ്യം കുടുംബം പറഞ്ഞത്. തുടര്‍ന്നുണ്ടായ അന്വേഷണത്തിലാണ് വീട്ടിലെ ദമ്പതികള്‍ തന്നെയാണ് കൊല നടത്തിയെതെന്ന് തെളിഞ്ഞത്. രാജശേഖറും ഭാര്യ ശ്രീലതയും മനുഷ്യ കുരുതിയില്‍ ഏര്‍പ്പെട്ടിരുന്നതായി പൊലീസ് കണ്ടെത്തി. നീണ്ട നാളായി  നിലനില്‍ക്കുന്ന രോഗം മാറ്റുന്നതിനായുള്ള ദുര്‍മന്ത്ര വാദത്തിന്റെ ഭാഗമായാണ് കുട്ടിയെ കൊന്നത്. ചന്ദ്രഗ്രഹണത്തിന്റെ അന്നാണ് അരും കൊല നടത്തിയത്. 

കുട്ടിയുടെ കഴുത്ത് അറുത്തതിന് ശേഷം ഗ്രഹണം ബാധിച്ച ചന്ദ്ര വെളിച്ചത്തിന്റെ കീഴിലായി ടെറസില്‍ കുട്ടിയുടെ തല വെക്കുകയായിരുന്നു. എന്നാല്‍ ഇതേ വീട്ടിന്റെ മറ്റൊരു ഭാഗത്ത് താമസിച്ചിരുന്ന ശ്രീലതയുടെ അമ്മയാണ് ടെറസില്‍ നിന്ന് കുട്ടിയുടെ തല കണ്ടെത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്. രണ്ട് വര്‍ഷം മുന്‍പ് ദമ്പതികള്‍ തെലുങ്കാനയിലെ പ്രമുഖ ട്രൈബല്‍ ഹിന്ദു ഫെസ്റ്റിവലില്‍ പങ്കെടുത്തിരുന്നു. ഇവിടെ വെച്ച് ഒരാള്‍ ശ്രീലതയ്ക്കുള്ള രോഗം പ്രേത ബാധയാണെന്ന് പറഞ്ഞു. ഇത് മാറാന്‍ ചെറിയ പെണ്‍കുഞ്ഞിനെ ബലികൊടുക്കണമെന്നും പറഞ്ഞു. പിന്നീടാണ് ബലികഴിക്കാന്‍ ഒരു കുട്ടിയെ കണ്ടെത്തി ജനുവരി 31 ന് രാത്രി കൊലപ്പെടുത്തുകയായിരുന്നു.