നീരവ് മോദി ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ്: പ്രതിസന്ധി മറികടക്കാനുളള ശേഷി ബാങ്കിനുണ്ടെന്ന് പിഎന്‍ബി വിശദീകരണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th February 2018 02:35 PM  |  

Last Updated: 15th February 2018 02:35 PM  |   A+A-   |  

 

മുംബൈ:  പ്രമുഖ വജ്രവ്യവസായി നീരവ് മോദി ഉള്‍പ്പെട്ട 11,000 കോടിയുടെ സാമ്പത്തിക തട്ടിപ്പില്‍ വിശദീകരണവുമായി പഞ്ചാബ് നാഷണല്‍ ബാങ്ക്. തട്ടിപ്പ് അറിഞ്ഞ ഉടനെ സര്‍ക്കാരിനെ അറിയിച്ചു. പ്രതിസന്ധി മറികടക്കാനുളള ശേഷി ബാങ്കിനുണ്ടെന്നും എംഡി സുനില്‍ മേത്ത മാധ്യമങ്ങളോട് പറഞ്ഞു.

സാമ്പത്തിക തട്ടിപ്പ് കണ്ടെത്തിയത് ബാങ്ക് തന്നെയാണ്. ഇതില്‍ പങ്കാളികളായ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടിയെടുക്കും. ഇതുവരെ 289 കോടി രൂപ ബാങ്കിന് നഷ്ടമായെന്നും സുനില്‍ മേത്ത വിശദീകരിച്ചു.

TAGS
PNB