പാര്‍ക്കിലെ ഗോ കാര്‍ട്ടില്‍ മുടി കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം; തലയോട്ടി വിട്ടുപോന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th February 2018 01:29 PM  |  

Last Updated: 15th February 2018 01:29 PM  |   A+A-   |  

go_kart

 

രിയാനയിലെ അമ്യൂസ്‌മെന്റ് പാര്‍ക്കിലെ ഗോ- കാര്‍ട്ടിന്റെ ചക്രത്തില്‍ മുടികുടുങ്ങി യുവതിക്ക് ദാരുണാന്ത്യം. ഹരിയാനയിലെ പാര്‍ക്കില്‍ ബുധനാഴ്ചയാണ് സംഭവമുണ്ടായത്. പുനീത് കൗര്‍ എന്ന 28 കാരിയാണ് കൊല്ലപ്പെട്ടത്. 

ഭര്‍ത്താവിനും രണ്ട് വയസുകാരന്‍ മകനും കുറച്ച് ബന്ധുക്കള്‍ക്കുമൊപ്പം അവധി ആഘോഷിക്കാനായാണ് പിന്‍ജോറിലെ പാര്‍ക്കില്‍ പുനീത് എത്തിയത്. ആറ് പേര്‍ക്ക് നാല് ജോ കാര്‍ട്‌സാണ് കുടുംബം ബുക്ക് ചെയ്തത്. പുനീതും ഭര്‍ത്താവുമാണ് ഒരു കാര്‍ട്ടിലാണ് കയറിയത്. മകന്‍ അമ്മാമയോടൊപ്പം മറ്റൊന്നിലായിരുന്നു. ആദ്യത്തെ ലാപ് അവസാനിക്കാറായപ്പോള്‍ കെട്ടിവെച്ചിരുന്ന പുനീതിന്റെ മുടി അഴിഞ്ഞുപോവുകയും ഇത് പുറകിലെ ചക്രത്തില്‍ കുടുങ്ങുകയുമായിരുന്നു. 

ഇവര്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നു. എന്നാല്‍ അമിത വേഗത്തില്‍ പോകുകയായിരുന്ന ഗോ കാര്‍ട്ടില്‍ സെക്കന്റുകള്‍ക്കുള്ളില്‍ മുടി കുടുങ്ങി. ഇതോടെ പുനീതിന്റെ തലയില്‍ നിന്ന് തലയോട്ടി വിട്ടുപോന്നു. ഗുരുതരാവസ്ഥയില്‍ പുനീതിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. യുവതിയുടെ കുടുംബം പാര്‍ക്കിനെതിരേ പരാതി നല്‍കി.