സ്ത്രീധനം തട്ടാന്‍ ആണിന്റെ വേഷത്തില്‍ രണ്ട് കെട്ടി; 'ഭാര്യ'യുടെ പരാതിയില്‍ യുവതി അറസ്റ്റില്‍

ആണായി വേഷം കെട്ടി ഫേയ്‌സ്ബുക്കിലൂടെ യുവതികളുമായി ബന്ധം സ്ഥാപിച്ചാണ് അവരെ വിവാഹം കഴിച്ചത്
സ്ത്രീധനം തട്ടാന്‍ ആണിന്റെ വേഷത്തില്‍ രണ്ട് കെട്ടി; 'ഭാര്യ'യുടെ പരാതിയില്‍ യുവതി അറസ്റ്റില്‍

സ്ത്രീധനം തട്ടിയെടുക്കാന്‍ പുരുഷന്റെ രൂപത്തില്‍ രണ്ട് സ്ത്രീകളെ വിവാഹം കഴിച്ച യുവതി അറസ്റ്റില്‍. ഉത്തരാഖണ്ഡിലാണ് നൈനിറ്റാള്‍ ജില്ലയിലാണ് സംഭവമുണ്ടായത്. വിവാഹത്തിന് ശേഷം സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യമാരില്‍ ഒരാളെ ക്രൂരമായി അക്രമിച്ചുവെന്നും പൊലീസ് ഉദ്യോഗന്‍ പറഞ്ഞു. 

കൃഷ്ണ സെന്‍ എന്ന പേരില്‍ അറിയപ്പെടുന്ന സ്വീറ്റി സെന്നിനെ ഉത്തര്‍ പ്രദേശിലെ ധാന്‍പൂറില്‍ നിന്ന് ബുധനാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആണായി വേഷം കെട്ടി ഫേയ്‌സ്ബുക്കിലൂടെ യുവതികളുമായി ബന്ധം സ്ഥാപിച്ചാണ് അവരെ വിവാഹം കഴിച്ചത്. കൃഷ്ണ സെന്‍ എന്ന പേരില്‍ 2013 ലാണ് ഫേയ്‌സ്ബുക്ക് അക്കൗണ്ട് തുടങ്ങുന്നത്. ആണിന്റെ വേഷത്തിലുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് യുവതികളുമായി ചാറ്റിംഗ് ആരംഭിച്ചു. ഫേയ്‌സ്ബുക്കിലൂടെ 2014 ല്‍ പരിചയപ്പെട്ട യുവതിയെ കാണുന്നതിനായാണ് സ്വീറ്റി സിംഗ് ഹല്‍ധ്വാനിയിലേക്ക് വന്നത്. അലിഗഡില്‍ നിന്നുള്ള സിഎഫ്എല്‍ ബള്‍ബ് വ്യവസായിയാണെന്നാണ് യുവതിയോട് പറഞ്ഞിരുന്നത്. പിന്നീട് ഇവര്‍ വിവാഹിതരായി. ഇതിന് ശേഷം സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചു. യുവതിയുടെ വീട്ടുകാരില്‍ നിന്ന് ഫാക്റ്ററി നിര്‍മിക്കുന്നതിനായി 8.5 ലക്ഷം രൂപയാണ് സ്വീറ്റി തട്ടിയെടുത്തത്. 

2016 ഏപ്രിലില്‍ ഇവര്‍ മറ്റൊരു വിവാഹം കഴിച്ചു. ആദ്യ വിവാഹത്തില്‍ പങ്കെടുക്കാന്‍ രണ്ടാമത്തെ ഭാര്യ എത്തിയിരുന്നു. ഹാല്‍ധ്വാനിയില്‍ വാടകയ്ക്ക് മുറി എടുത്താണ് ഭാര്യമാരെ താമസിപ്പിച്ചിരുന്നത്. രണ്ടാമത്തെ ഭാര്യക്ക് കൃഷ്ണ ഒരു ആണല്ലെന്ന് മനസിലായിരുന്നു. എന്നാല്‍ പൈസ തരാം എന്ന് പറഞ്ഞ്  ഇവരെ തന്റെ വശത്താക്കി. സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തായത്. 

താനൊരു ടോംബോയ് ആണെന്നാണ് സ്വീറ്റി സെന്‍ പറയുന്നത്. പുരുഷനെപ്പോലെ ആവാന്‍ മോട്ടോര്‍ ബൈക്ക് ഓടിക്കാന്‍ പഠിക്കുകയും പുകവലിക്കാനും ഇവര്‍ പഠിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com