ടെന്‍ഷന്‍ മാറ്റിവയ്ക്കൂ, പോരാളികളാകൂ; വിദ്യാര്‍ത്ഥികളോട് പ്രധാനമന്ത്രി  

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 16th February 2018 01:24 PM  |  

Last Updated: 16th February 2018 01:24 PM  |   A+A-   |  

 

ന്യൂഡല്‍ഹി: ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ ഒരു ഗുളികയും ഇല്ലെന്നും അത് സ്വയം നേടിയെടുക്കേണ്ടതാണെന്നും വിദ്യാര്‍ത്ഥികളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡല്‍ഹിയില്‍ നടന്ന പരീക്ഷ പേ ചര്‍ച്ചയിലാണ് അദ്ദേഹം ഇത് പറഞ്ഞത്. വാര്‍ഷിക പരീക്ഷ അടുത്തിരിക്കുന്ന വിദ്യാര്‍ത്ഥികളോട് പ്രധാനമന്ത്രി സംവദിക്കുന്ന പരിപാടിയാണ് പരീക്ഷ പേ ചര്‍ച്ച. തല്‍ക്കത്തോറ സ്‌റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ തെരഞ്ഞെടുത്ത ആയിരത്തോളം വരുന്ന വിദ്യാര്‍ത്ഥികളുമായി അദ്ദേഹം ആശയ സംവാദം നടത്തി. പരീക്ഷകളെക്കുറിച്ചും ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചുമുള്ള വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി. 

ഞാനിപ്പോഴും ഒരു വിദ്യാര്‍ത്ഥിയായി തുടരുന്നതിന് കാരണം എന്റെ അധ്യാപകരാണ്. ഞാനവരോട് നന്ദി പറയുന്നു. അദ്ദേഹം പറഞ്ഞു. 

എങ്ങനെ പരീക്ഷകള്‍ നേരിടാം എന്നതിനെക്കുറിച്ച് കഴിഞ്ഞ ദിവസം മോദി പുസ്തകം പുറത്തിറക്കിയിരുന്നു. ടെന്‍ഷന്‍ മാറ്റിവച്ച് പോരാളികളായിരക്കാനും അദ്ദേഹം വിദ്യാര്‍ത്ഥികളെ ഉപദേശിച്ചു.