ഇത്തവണ മണിക് സര്‍ക്കാര്‍ തോല്‍ക്കും;  40 സീറ്റ് നേടുമെന്നും ബിജെപി

ബിജെപിക്ക് അനുകൂലമായ തരംഗമാണ് ത്രിപുരയിലുള്ളത് - 60 സീറ്റുകളില്‍ 35 മുതല്‍ 40 വരെ സീറ്റുകള്‍ ബിജെപി നേടും
ഇത്തവണ മണിക് സര്‍ക്കാര്‍ തോല്‍ക്കും;  40 സീറ്റ് നേടുമെന്നും ബിജെപി

അഗര്‍ത്തല: ത്രിപുര തെരഞ്ഞടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിച്ചിരിക്കെ ത്രിപുരയില്‍ പാര്‍ട്ടി അധികാരത്തില്‍ എത്തുമെന്ന് ബിജെപിയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ തെരഞ്ഞടുപ്പ് ചുമതലയുള്ള ഹിമന്ത ബിസ്വ ശര്‍മ. ത്രിപുരയ്ക്ക് ചുറ്റുമുള്ള എല്ലാ സംസ്ഥാനങ്ങളിലും ബിജെപി സാന്നിധ്യമറിയിച്ചു കഴിഞ്ഞു. മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ ഈ തെരഞ്ഞടുപ്പില്‍ ബിജെപിയുടെ മുന്നേറ്റത്തില്‍ പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിക്ക് അനുകൂലമായ തരംഗമാണ് ത്രിപുരയിലുള്ളത്. ഈ സാഹചര്യത്തില്‍ ഭൂരിപക്ഷം സീറ്റുകളിലും ബിജെപി വിജയിക്കും.പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചാരണത്തിനെത്തിയത് ബിജെപി പ്രവര്‍ത്തകരെയും സ്ഥാനാര്‍ത്ഥികളെയും ണര്‍ത്തിയതായും അദ്ദേഹം  പറഞ്ഞു.

60 സീറ്റുകളില്‍ 35 മുതല്‍ 40 വരെ സീറ്റുകള്‍ ബിജെപി നേടും. പത്തു സീറ്റുകളില്‍ ബിജെപിക്ക് നേരിയ ഭൂരിപക്ഷമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.മണിക് സര്‍ക്കാരിന്റെ ഭരണത്തിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരമാണ് സംസ്ഥാനത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com