കുംഭമേളയ്ക്കായി 1500 കോടി മാറ്റിവെച്ച് യോഗിയുടെ ബജറ്റ്

4,28,384.52 കോടി രൂപയാണ് 2018 - 19 വര്‍ഷത്തെ പ്രവര്‍ത്തനത്തിനായി വിലയിരുത്തിയത് - ഊര്‍ജ്ജസംരക്ഷണത്തിനായി 29,883 കോടി രൂപ,  കുംഭമേളയ്ക്കായി 1500 കോടി രൂപയുമാണ് നീക്കിവെച്ചിട്ടുള്ളത് 
കുംഭമേളയ്ക്കായി 1500 കോടി മാറ്റിവെച്ച് യോഗിയുടെ ബജറ്റ്

ലഖ്‌നോ: രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാന ബജറ്റ് അവതരിപ്പിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. 4,28,384.52 കോടി രൂപയാണ് 2018 - 19 വര്‍ഷത്തെ പ്രവര്‍ത്തനത്തിനായി വിലയിരുത്തിയത്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റിനെക്കാള്‍ 11.4 ശതമാനം വര്‍ധനവാണ് ഇത്തവണത്തെ ബജറ്റ് രേഖപ്പെടുത്തിയതെന്ന് ധനമന്ത്രി രാജേഷ് അഗര്‍വാല്‍ പറഞ്ഞു.

നാല് വന്‍കിട റോഡ് പദ്ധതികള്‍ക്കായി 2700 കോടി രൂപയാണ് മാറ്റിവെച്ചത്. ബണ്ടില്‍ഖണ്ഡ് എക്‌സ്പ്രസ് ഹൈവേക്കായി 650 കോടിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പൂര്‍ എക്‌സ്പ്രസ് ഹൈവേക്കായി 550 കോടിയും, പുരവന്‍ചാല്‍ എക്‌സ്പ്രസ് ഹൈവേക്കായി 1000 കോടിയും ആഗ്ര-ലഖ്‌നോ എക്‌സ്പ്രസ് ഹൈവേക്കായി 500 കോടിയുമാണ് നീക്കിവെച്ചിട്ടുള്ളത്.

ഊര്‍ജ്ജസംരക്ഷണത്തിനായി 29,883 കോടി രൂപയാണ് മാറ്റിവെച്ചിട്ടുള്ളത്. കുംഭമേളയ്ക്കായി 1500 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. ഗൗ ശാല സംരക്ഷണത്തിനായി 98.5 കോടി രൂപയുമാണ് നീക്കിവെച്ചിരിക്കുന്നത്. കുട്ടികളുടെ അടിസ്ഥാനവിദ്യാഭ്യാസത്തിനായി 18,167 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. ഒന്നുമുതല്‍ എട്ടുക്ലാസുവരെയുള്ള കുട്ടികളുടെ യൂണിഫോമിനും പുസ്തകത്തിനുമായി 116 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. കുട്ടികളുടെ ഉച്ചഭക്ഷണത്തിനായി 2,048 കോടി രൂപയും കുട്ടികള്‍ക്ക് ഫലങ്ങള്‍ വാങ്ങുന്നതിനായി 167 കോടി രൂപയുമാണ് നീക്കിവെച്ചിരിക്കുന്നത്. ഉപരിപഠനത്തിനായി ദീന്‍ ദയാല്‍ ഉപാദ്യ സ്‌കൂളിനായി 26 കോടി രൂപയുമാണ് നീക്കിവെച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com