ത്രിപുരയില്‍ നിന്ന് അവസാന ചെങ്കൊടിയും പിഴുതെറിയും: നരേന്ദ്ര മോദി

ത്രിപുരയില്‍ ബിജെപി വിജയിച്ചു കയറുമെന്നും അവസാന ചെങ്കൊടിയും പിഴുതെറിയുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.
ത്രിപുരയില്‍ നിന്ന് അവസാന ചെങ്കൊടിയും പിഴുതെറിയും: നരേന്ദ്ര മോദി


അഗര്‍ത്തല: ത്രിപുരയില്‍ ബിജെപി വിജയിച്ചു കയറുമെന്നും അവസാന ചെങ്കൊടിയും പിഴുതെറിയുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ദിവസം അഗര്‍ത്തലയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി. 

ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിക്കും ത്രിപുരയിലെ ജനങ്ങളില്‍ നിന്ന് തനിക്ക് ലഭിക്കുന്നതിപോലെ സ്‌നേഹം കിട്ടിയിട്ടില്ലെന്നും മോദി അവകാശപ്പെട്ടു. ഈ സ്‌നേഹത്തിന് ഞാന്‍ തീര്‍ച്ചയായും പ്രതിഫലം തരും, വികസനം കൊണ്ട് ഞാന്‍ ഈ സ്‌നേഹത്തിന് മറുപടി തരും, ത്രിപുരയെ വികസനത്തിന്റെ ഉന്നതങ്ങളില്‍ എത്തിക്കുമെന്നും മോദി പറഞ്ഞു. 

ബിജെപി മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുന്ന വേളയില്‍ അത് കാണാന്‍ താനുമുണ്ടാകുമെന്നും മോദി പറഞ്ഞു. 

സിപിഎം സംസ്ഥാനത്തിന്റെ വികസനം തടസ്സപ്പെടുത്തുകയാണെന്ന്് മോദി കുറ്റപ്പെടുത്തി. ഇത്രയും കാലം കോണ്‍ഗ്രസ് കേന്ദ്രം ഭരിച്ചത് കൊണ്ടാണ് സംസ്ഥാനത്ത് സി.പി.എമ്മിന് തുടര്‍ച്ചയായി 25 വര്‍ഷം അധികാരത്തില്‍ തുടരാന്‍ കഴിഞ്ഞതെന്നും മോദി പറഞ്ഞു. ഡല്‍ഹിയില്‍ സുഹൃത്തുക്കളായ കോണ്‍ഗ്രസും സിപിഎമ്മും ത്രിപുരയില്‍ പരസ്പരം തമ്മിലടിക്കുകയാണ്. ത്രിപുരയില്‍ വികസനം നടക്കുന്നുവെന്ന് ആരെങ്കിലും പറയുമോയെന്ന് മോദി ചോദിച്ചു. ''ട്രാഫിക് സിഗ്‌നലില്‍ ചുവന്ന ലൈറ്റ് കാറുകളെ തടസപ്പെടുത്തുന്നത് പോലെ സംസ്ഥാനത്ത് വികസനം ഇവിടുത്തെ സിപിഎം തടസപ്പെടുത്തുകയാണ്. ആ ചുവപ്പ് മാറി പച്ചയിലേക്ക് മാറണമെങ്കില്‍ ആദ്യം നിങ്ങള്‍ക്ക് കാവി ആവശ്യമാണെന്നും മോദി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com