'പരസ്യമായി സ്വയംഭോഗം ചെയ്യുന്നത് തെറ്റല്ല'; തസ്ലിമ നസ്രിന്റെ ന്യായീകരണ പോസ്റ്റിനെതിരേ പ്രതിഷേധം ശക്തം

'ബലാത്സംഗ കാലഘട്ടത്തില്‍ ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരാള്‍ സ്വയംഭോഗം ചെയ്യുന്നത് വലിയ തെറ്റായി കാണേണ്ടതില്ല'
'പരസ്യമായി സ്വയംഭോഗം ചെയ്യുന്നത് തെറ്റല്ല'; തസ്ലിമ നസ്രിന്റെ ന്യായീകരണ പോസ്റ്റിനെതിരേ പ്രതിഷേധം ശക്തം

ഡല്‍ഹിയില്‍ പട്ടാപ്പകല്‍ ബസില്‍ വെച്ച് സ്വയംഭോഗം ചെയ്തയാളെ ന്യായീകരിച്ച് എഴുത്തുകാരി തസ്ലിമ നസ്രിന്‍. ബലാത്സംഗത്തേക്കാള്‍ ഭേദമാണ് പരസ്യമായി സ്വയംഭോഗം ചെയ്യുന്നതെന്ന് അത് വലിയ തെറ്റല്ലെന്നും പറഞ്ഞായിരുന്നു തസ്ലിമയുടെ ട്വീറ്റ്. ഇതിനെത്തുടര്‍ന്ന് എഴുത്തുകാരിക്കെതിരേ വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. 

ബലാത്സംഗ കാലഘട്ടത്തില്‍ ആള്‍ക്കൂട്ടത്തില്‍ നിന്നും ഒരാള്‍ സ്വയംഭോഗം ചെയ്യുന്നത് വലിയ തെറ്റായി കാണേണ്ടതില്ല. കൊലപാതകം ചെയ്യുന്നതിനേക്കാളും പീഡിപ്പിക്കുന്നതിനേക്കാളും ഭേദം സ്വയം ഭോഗം ചെയ്യുന്നതാണെന്നും ട്വീറ്റില്‍ തസ്ലമ കുറിച്ചു. ആള്‍ക്കൂട്ടത്തില്‍ വെച്ച് സ്വയംഭോഗം ചെയ്യുന്നത് കുറ്റകരമാണോയെന്ന് ചോദിക്കാനും എഴുത്തുകാരി മറന്നില്ല.

ഈ ചോദ്യത്തിന് ഐപിസി സെക്ഷനുകള്‍ നിരത്തിയാണ് വിമര്‍ശകര്‍ ഉത്തരം നല്‍കുന്നത്. പരസ്യ സ്വയംഭോഗം നോക്കിനില്‍ക്കുന്നവര്‍ക്ക് പ്രശ്‌നമാണെന്നും അവര്‍ പറയുന്നു. തസ്ലിമയുടെ ന്യായീകരണ പോസ്റ്റിന് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ബസില്‍വെച്ച് മധ്യവയസ്‌കനായ ഒരാള്‍ സ്വയംഭോഗം ചെയ്യുന്നതിന്റെ വീഡിയോ വിദ്യാര്‍ത്ഥിനി പുറത്തുവിട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് തസ്ലിമയുടെ പോസ്റ്റ് വന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com