ട്രയിന് മുകളില്‍  നിന്ന്‌ സെല്‍ഫി; യുവാവ് ഷോക്കേറ്റ് മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌R  |   Published: 17th February 2018 07:47 PM  |  

Last Updated: 17th February 2018 07:47 PM  |   A+A-   |  

 

മുസഫര്‍പുര്‍: സ്‌റ്റേഷനറി ഗുഡ്‌സ് ട്രെയിനിനു മുകളില്‍ നിന്നും സെല്‍ഫിയെടുക്കാന്‍ ശ്രമിക്കവെ ഹൈ ടെന്‍ഷന്‍ വൈദ്യുത ലൈനില്‍ നിന്നും ഷോക്കടിച്ച് 22 വയസ്സുകാരന്‍ മരിച്ചു. സികന്ദര്‍പുര്‍ സ്വദേശിയായ രോഹന്‍ കുമാര്‍ വെള്ളിയാഴ്ച വൈകീട്ട് ആറ് മണിക്ക് നാരായണ്‍പുര്‍ ആനന്ദ് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് സുഹൃത്തിെനാപ്പം ഗുഡ്‌സ് ട്രെയിനിലേക്ക് കയറിയത്. 

രോഹന്‍ സെല്‍ഫിയെടുക്കാന്‍ പോസ് ചെയ്യുന്നതിനിടെ 30,000 വോള്‍ട്ടുള്ള ഹൈ ടെന്‍ഷന്‍ വൈദ്യത ലൈനില്‍ തട്ടി മാരകമായി ഷോക്കേറ്റ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണത്തിന് കീഴടങ്ങി. ശരീരം പൂര്‍ണ്ണമായും കരിഞ്ഞ നിലയിലായിരുന്നു. റെയില്‍പാതക്ക് സമീപത്തുണ്ടായിരുന്നവര്‍ എല്ലാവരും രോഹന്‍ അതി ശക്തമായ ഷോക്കേറ്റ് വീഴുന്നതിന് സാക്ഷിയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് സംഭവത്തിന് ശേഷം മുങ്ങി.