പിഎന്‍ബി തട്ടിപ്പ്: മുന്‍ ജീവനക്കാര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍

നീരവ് മോദിക്കും സംഘത്തിനും തട്ടിപ്പിന് സഹായം ചെയ്തുകൊടുത്തതിന് മൂന്‍ ജീവനക്കാരെ അറസ്റ്റ് ചെയ്തിരിക്കുന്നത്
പിഎന്‍ബി തട്ടിപ്പ്: മുന്‍ ജീവനക്കാര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍

മുംബൈ: നീരവ് മോദിയുടെ വായ്പാ തട്ടിപ്പു കേസില്‍ പഞ്ചാബ് നാഷനല്‍ ബാങ്കിലെ മുന്‍ ജീവനക്കാര്‍ അറസ്റ്റില്‍. പിഎന്‍ബി മുന്‍ ഡെപ്യൂട്ടി മാനേജര്‍ ഗോകുല്‍നാഥ് ഷെട്ടി, സിംഗിള്‍ വിന്‍ഡോ ഓപ്പറേറ്റര്‍ മനോജ് കാരാട്ട് എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ബാങ്ക് രേഖകളില്‍ നീരവ് മോദി ഗ്രൂപ്പിനു വേണ്ടി ഒപ്പുവച്ച ഹേമന്ദ് ഭട്ടും അറസ്റ്റിലായിട്ടുണ്ട്. 

നീരവ് മോദിക്കും സംഘത്തിനും തട്ടിപ്പിന് സഹായം ചെയ്തുകൊടുത്തതിന് മൂന്‍ ജീവനക്കാരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവര്‍ക്കെതിരെ നേരത്തെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com