രാജ്യത്ത് വര്‍ഗീയ ശക്തികള്‍ക്ക് ആയുസില്ല; അവരെ ജനം തൂത്തെറിയും; പ്രകാശ് രാജ്
By സമകാലിക മലയാളം ഡെസ്ക്. | Published: 17th February 2018 08:05 PM |
Last Updated: 17th February 2018 08:05 PM | A+A A- |

ബംഗളുരു; ഭരണവര്‍ഗത്തിനെതിരെ ചോദ്യം ചോദിക്കുന്നവര്‍ രാജ്യദ്രോഹികളായി മാറുകയാണെന്ന് നടന്‍ പ്രകാശ് രാജ്. അങ്ങനെയെങ്കില്‍ ശബ്ദമുയര്‍ത്തുന്ന രാജ്യദ്രോഹികളാണ് ഈ രാജ്യത്ത് ഭൂരിപക്ഷമെന്നു ഭരണകൂടം തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. ബംഗളുരുവില്‍ എസ്എഫ്‌ഐ അഖിലേന്ത്യ വര്‍ഗീയ വിരുദ്ധ കണ്‍വെന്ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
സ്‌കൂള്‍ പഠനകാലത്ത് തന്നോട് ആരും മതം ചോദിച്ചിരുന്നില്ല ,വായിച്ച പുസ്തകങ്ങളും നാടകങ്ങളും കവിതകളും എഴുതിയവരുടെ ജാതി ആരും പരസ്പരം ചോദിച്ചില്ല . എന്നാല്‍ ഇന്ത്യ മാറുകയാണ് . ചില വര്‍ഗീയ ശക്തികള്‍ നമ്മുടെ രാജ്യത്തെ വര്‍ഗീയമായി ഭിന്നിപ്പിക്കകയാണെന്നു പറഞ്ഞ പ്രകാശ് രാജ് രാജ്യത്തിന്റെ ഭരണഘടന പോലും അവരുടെ ഭീഷണിയുടെ നിഴലിലാണെന്നും ഓര്‍മിപ്പിച്ചു .
മതത്തിന്റെ സത്വത്തിനപ്പുറം മനുഷ്യത്വമാണ് സമൂഹത്തിനു ആവശ്യം .ഈ രാജ്യത്ത് വര്‍ഗീയ ശക്തികള്‍ക്ക് ആയുസില്ല , അവരെ ജനം തൂത്തെറിയുക തന്നെ ചെയ്യും .ജനാധിപത്യം ജനങ്ങള്‍ക്ക് കൂടുതല്‍ പങ്കാളിത്തമുള്ളതായി മാറണമെന്ന് പറഞ്ഞ പ്രകാശ്രാജ് അനീതിക്കെതിരെ പ്രതിഷേധിക്കാന്‍ ലക്ഷക്കണക്കിനാളുകള്‍ ആവശ്യമില്ലെന്നും കൂട്ടിച്ചേര്‍ത്തു .ചോദ്യം ചോദിക്കാനുള്ള അവകാശമുള്ള ജനാധിപത്യമാണ് നമുക്കാവശ്യം .അത് നിഷേധിക്കുന്നവര്‍ക്കെതിരെ പോരാടാന്‍ വിദ്യാര്‍ഥികള്‍ മുന്നോട്ടുവരണമെന്നും പ്രകാശ് രാജ് പറഞ്ഞു.