കമലുമായി സഖ്യം ഉണ്ടാകില്ല; തനിക്കും കമലിനും രണ്ടുവഴികള്‍: രജനികാന്ത്

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 18th February 2018 04:30 PM  |  

Last Updated: 18th February 2018 04:30 PM  |   A+A-   |  

 

ചെന്നൈ: സിനിമയിലും രാഷ്ട്രീയത്തിലും രണ്ടുവഴികളാണ് താനും കമലും സ്വീകരിച്ചതെന്നും ജനങ്ങളുടെ നന്മക്കായി പ്രവര്‍ത്തിക്കുമെന്നും രജനീകാന്ത് പറഞ്ഞു. കമല്‍ഹാസനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിക്കുകയായിരുന്നു രജനീകാന്ത്. രജനീകാന്തിന്റെ വീട്ടില്‍ വച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.

തെരഞ്ഞെടുപ്പിനെ നേരിടാന്‍ രജനീകാന്തുമായി കൈകോര്‍ക്കണമോ എന്ന കാര്യം ഗൗരവമായി ആലോചിക്കേണ്ട വിഷയമാണെന്ന് കമല്‍ഹാസന്‍ മുമ്പ് പ്രതികരിച്ചിരുന്നു.രജനികാന്തിന്റെ കാഴ്ചപ്പാട് കാവിയല്ലെന്ന് കരുതുന്നതായും തന്റെ രാഷ്ട്രീയത്തിന്റെ നിറം കറുപ്പാണെന്നും മുന്പ് കമല്‍ഹാസന്‍ പറഞ്ഞിരുന്നു.