കൈയുറപോലും ഇല്ലാതെ ശൗചാലയം വൃത്തിയാക്കി ബിജെപി എംപി: വീഡിയോ വൈറല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th February 2018 03:21 PM  |  

Last Updated: 18th February 2018 03:21 PM  |   A+A-   |  

 

ഭോപ്പാല്‍: സ്‌കൂള്‍ ശൗചാലയം ബിജെപി എംപി വൃത്തിയാക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. റേവ എംപിയായ ജനാര്‍ദന്‍ മിശ്രയാണ് സ്വന്തം കൈകള്‍ ഉപയോഗിച്ച് ശൗചാലയത്തിലെ ബ്ലോക്ക് മാറ്റി  വൃത്തിയാക്കി
 മണ്ഡലത്തിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയായത്. എങ്കിലും ഇത് കുറച്ചുകടന്നുപോയില്ലെയെന്ന മട്ടിലുളള പ്രതികരണങ്ങളും ഉയരുന്നുണ്ട്.

റേവ ഗജൂഹ ഗ്രാമത്തിലെ സ്‌കൂള്‍ സന്ദര്‍ശനത്തിനിടെയാണ് എംപിയുടെ പ്രവൃത്തി.  ബ്ലോക്കായി കിടക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ശൗചാലയം ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്ന് മനസ്സിലാക്കിയ ജനാര്‍ദന്‍ മിശ്ര വൃത്തിയാക്കാന്‍ സ്വയം ഇറങ്ങിപുറപ്പെടുകയായിരുന്നു. മണ്ണ് മാറ്റി തടസ്സം നീക്കി വെളളവും ഒഴിച്ചശേഷമാണ് എംപി പുറത്തേയ്ക്ക് വന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ എംപി തന്നെയാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വച്ഛ് ഭാരത് പദ്ധതിയുടെ പ്രമുഖ പ്രചാരകനായാണ് മിശ്ര അറിയപ്പെടുന്നത്.