ത്രിപുര പോളിങ് ബൂത്തില്‍; വോട്ടെടുപ്പ് നടക്കുന്നത് 59 മണ്ഡലങ്ങളിലേക്ക്

നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുരയില്‍ വോട്ടെടുപ്പ് ആരംഭിച്ചു. 60 മണ്ഡലങ്ങളുള്ള സംസ്ഥാനത്തെ 59 മണ്ഡലങ്ങളിലാണ്  വോട്ടെടുപ്പ് ആരംഭിച്ചിരിക്കുന്നത്
ത്രിപുര പോളിങ് ബൂത്തില്‍; വോട്ടെടുപ്പ് നടക്കുന്നത് 59 മണ്ഡലങ്ങളിലേക്ക്

അഗര്‍ത്തല: നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുരയില്‍ വോട്ടെടുപ്പ് ആരംഭിച്ചു. 60 മണ്ഡലങ്ങളുള്ള സംസ്ഥാനത്തെ 59 മണ്ഡലങ്ങളിലാണ്  വോട്ടെടുപ്പ് ആരംഭിച്ചിരിക്കുന്നത്. 25 വര്‍ഷമായി ഭരിക്കുന്ന സിപിഎമ്മും ബിജെപിയുമാണ് പോരാട്ട മുഖത്തുള്ളത്.  40 ലക്ഷം ജനസംഖ്യയുള്ള ത്രിപുരയില്‍ 25.33 ലക്ഷമാണു വോട്ടര്‍മാര്‍

സര്‍ക്കാരിനെതിരെ തീവ്ര ഗോത്രവര്‍ഗകക്ഷിയായ ഐപിഎഫ്ടിയുമായി സഖ്യം ചേര്‍ന്നാണ് ബിജെപി മത്സരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്നേ പ്രചാരണം ആരംഭിച്ച ബിജെപി വലിയ ആത്മവിശ്വാസത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ ഉള്‍പ്പെടെ കേന്ദ്ര നേതാക്കളെ രംഗത്തിറക്കി ബിജെപി പ്രചാരണം നടത്തിയപ്പോള്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാരായിരുന്നു സിപിഎമ്മിന്റെ ഇത്തവണത്തേയും പ്രധാന പ്രചാരകന്‍. കേരളത്തിലെ നേതാക്കളെ ഒഴിച്ചു നിര്‍ത്തി നടത്തിയ പ്രചാരണത്തിന് സിപിഎമ്മിന്റെ കേന്ദ്ര നേതാക്കളും ബംഗാള്‍ നേതാക്കളും എത്തി. 

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 50 സീറ്റാണ് ഇടതുപക്ഷം നേടിയത്. കോണ്‍ഗ്രസ് പത്തും. ആറു കോണ്‍ഗ്രസ് എംഎല്‍എമാര്‍, ആദ്യം തൃണമൂല്‍ കോണ്‍ഗ്രസിലേക്കും പിന്നീട് ബിജെപിയിലേക്കും കൂറുമാറിയിരുന്നു. 

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 1.54 ശതമാനത്തില്‍ താഴെ മാത്രമാണു ബിജെപിക്കു ലഭിച്ച വോട്ടുകള്‍. വന്‍പ്രചാരണം നടത്താന്‍ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ശക്തമായ ജനകീയ അടിത്തറയുള്ള സിപിഎമ്മിനെ കടപുഴക്കുക എന്നത് ബിജെപിയെ സംബന്ധിച്ച് അത്ര എളുപ്പമായിരിക്കില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com