ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ അഴിമതിക്കേസ് പ്രതികൾക്ക് ഇസഡ് കാറ്റ​ഗറി സുരക്ഷയൊരുക്കി ബിജെപി സർക്കാർ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th February 2018 12:25 PM  |  

Last Updated: 18th February 2018 12:26 PM  |   A+A-   |  

 

ജോ​ഹാ​ന​സ്ബ​ർ​ഗ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ പ്രസിഡന്റായിരുന്ന ജേക്കബ് സുമയുടെ രാജിയിലേക്ക് നയിച്ച അഴിമതികേസിൽ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന ഇ​ന്ത്യ​ൻ വം​ശ​ജ​രാ​യ വ്യവസായികൾക്ക് ഇസഡ് കാറ്റ​ഗറി സുരക്ഷയൊരുക്കി ബിജെപി സർക്കാർ. ദക്ഷിണാഫ്രിക്കയിൽ അഴിമതി കേസിലെ പ്രതികളായ ​ഗു​പ്ത​ സ​ഹോ​ദ​ര​ൻ​മാ​രാ​യ അ​ജ​യ്, രാ​ജേ​ഷ്, അ​തു​ൽ എ​ന്നി​വ​ർ​ക്കാ​ണ് ഉത്തരാഖണ്ഡിലെ ബി​ജെ​പി സ​ർ​ക്കാ​ർ ഇ​സ​ഡ് കാ​റ്റ​ഗ​റി സു​ര​ക്ഷ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. 

ഉത്തർപ്രദേശിലെ സഹാരൺപൂർ സ്വദേശികളായ ​ഗുപ്ത സഹോദരന്മാർക്ക്, ഡെറാഡൂണിലെ പോഷ് ഏരിയയായ കർസൺ റോഡിൽ അഡംബര ബം​ഗ്ലാവുള്ളത്. ഇവിടെ ഇവർ നിയോ​ഗിച്ചിരിക്കുന്ന സെക്യൂരിറ്റി ജീവനക്കാർക്ക് പുറമെയാണ് സർക്കാർ പ്രത്യേക പൊലീസ് സേനയെയും വിന്യസിച്ചിട്ടുള്ളത്. നേരത്തെ ഉണ്ടായിരുന്ന വൈ കാറ്റ​ഗറി സുരക്ഷ, ഇസഡ് കാറ്റ​ഗറി സുരക്ഷയായി ഉയർത്തുകയായിരുന്നു. ​ഗുപ്ത സഹോദരന്മാർക്ക്ഇ ഡെറാഡൂണിൽ ഭൂമിയുമുണ്ട്. 

​ഗുപ്ത സഹോദരന്മാരുടെ ഡെറാഡൂണിലെ ബം​ഗ്ലാവ്

എന്നാൽ ചട്ടം പാലിച്ച് ക്രമപ്രകാരമാണ് ​ഗുപ്ത സഹോദരന്മാർക്ക് സുരക്ഷ അനുവദിച്ചിട്ടുള്ളതെന്ന് ഉത്തരാഖണ്ഡ് ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ആനന്ദ് വർധൻ പറഞ്ഞു. എന്നാൽ സുരക്ഷ വർധിപ്പിക്കുന്നതിനെക്കുറിച്ച് പ്രതികരിക്കാൻ ഡിജിപി അനിൽ കുമാർ രത്തൂരി വിസമ്മതിച്ചു. സർക്കാർ നിർദേശപ്രകാരമാണ് സുരക്ഷ ശക്തമാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. 

1993 ൽ ​ആ​ണ് ഗു​പ്ത സ​ഹോ​ദ​ര​ൻ​മാ​ർ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലേ​ക്ക് ബിസിനസ് രം​ഗം മാറ്റിസ്ഥാപിക്കുന്നത്. അ​ഴി​മ​തി​ ആരോ​പ​ണത്തെ തുടർന്ന് സ്ഥാനമൊഴിഞ്ഞ മു​ൻ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് സു​മ​യു​മാ​യി ഗു​പ്ത സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് അ​ടു​ത്ത ബ​ന്ധ​മു​ണ്ട്. ഗു​പ്ത​മാ​രു​ടെ വ​സതി​യി​ൽ പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തി​യതിന് പിന്നാലെയാണ് ജേക്കബ് സുമ രാജിവെക്കുന്നത്. 

അഴിമതി കേസിൽ ഗു​പ്ത​മാ​രു​ടെ അ​ന​ന്തി​ര​വ​ൻ രാ​ഹു​ൽ അ​ട​ക്കം എ​ട്ടു പേ​രെ ദക്ഷിണാഫ്രിക്കൻ പൊലീസ് അറസ്റ്റുചെയ്തിരുന്നു. ഇ​തി​ൽ ഏ​ഴു പേ​ർ​ക്ക് കോ​ട​തി വ്യാ​ഴാ​ഴ്ച ജാ​മ്യം അ​നു​വ​ദി​ച്ചു. അ​ജ​യ് ഗു​പ്ത​യെ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി കോടതി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ക​റു​ത്ത​വ​ർ​ഗ​ക്കാ​രാ​യ പാവപ്പെട്ട ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​നു​ള്ള വ്രെ​ഡെ ഫാം ​പ​ദ്ധ​തി​യി​ൽ​നി​ന്ന് വ​ൻ തു​ക വെ​ട്ടി​ച്ചു ​തുടങ്ങി നിരവധി ആ​രോ​പ​ണ​ങ്ങ​ളാണ് ഗു​പ്ത​മാ​ർ​ക്കെ​തി​രെയുള്ളത്. 

അതുൽ ​ഗുപ്തക്കൊപ്പം മുൻ പ്രസിഡന്റ് ജേക്കബ് സുമ

അതേസമയം ഉത്തരാഖണ്ഡ് മുൻമുഖ്യമന്ത്രിമാരായ വിജയ് ബഹു​ഗുണ, ഹരീഷ് റാവത്ത്, രമേഷ് പൊഖ്റിയാൽ നിഷാൻക് എന്നിവർക്കെല്ലാം ​ഗുപ്ത സഹോദരങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നും, ഇവർ ​ഗുപ്ത സഹോദരങ്ങളുടെ ആതിഥ്യം സ്വീകരിച്ചിട്ടുണ്ടെന്നും ആരോപണമുണ്ട്. എന്നാൽ തങ്ങൽ പൊതു പ്രവർത്തകരാണെന്നും, അതിനാൽ വിവിധ പരിപാടികളിൽ പങ്കെടുക്കുമ്പോൾ അതിൽ എത്തുന്നവർ എല്ലാം പരിശുദ്ധരാണോ എന്ന് എങ്ങനെ തിരിച്ചറിയുമെന്ന് മുൻമുഖ്യമന്ത്രി രമേഷ് പൊഖ്റിയാൽ ചോദിച്ചു.