നീരവ് മോദിയെ റിസര്‍വ് ബാങ്ക് ഗവര്‍ണറാക്കണം; ബിജെപിയെ പരിഹസിച്ച്  ശിവസേന

രാജ്യത്ത് പെട്ടെന്ന് അവസാനിപ്പിക്കാന്‍ നീരവ് മോദിയെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആക്കണമെന്ന് ശിവസേനയുടെ പരിഹാസം.
നീരവ് മോദിയെ റിസര്‍വ് ബാങ്ക് ഗവര്‍ണറാക്കണം; ബിജെപിയെ പരിഹസിച്ച്  ശിവസേന

മുംബൈ: രാജ്യത്ത് പെട്ടെന്ന് അവസാനിപ്പിക്കാന്‍ നീരവ് മോദിയെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആക്കണമെന്ന് ശിവസേനയുടെ പരിഹാസം. പഞ്ചാബ് നാഷ്ണല്‍ ബാങ്കില്‍ നിന്നും കോടികള്‍ തട്ടി മുങ്ങിയ നീരവ് മോദിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപണങ്ങള്‍ ശക്തമായി നിലനില്‍ക്കുന്നതിന്റെ പശ്ചാതലത്തിലാണ് ശിവസേനയുടെ പരിഹാസം. കഴിഞ്ഞ മാസം ദാവോസില്‍ നടന്ന ഉച്ചകോടിയില്‍ പ്രധാനമന്ത്രിക്കൊപ്പം നീരവ് മോദി പോസ് ചെയ്ത ഫോട്ടോയുള്‍പ്പെടെ മുഖപത്രമായ സാംനയില്‍ നല്‍കിയ മുഖപ്രസംഗത്തിലാണ് ശിവസേനയുടെ പരിഹാസം. 


നീരവ് മോദി ബിജെപിയുമായി അടുത്തബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ്. അതിന് പുറമെ കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടിക്ക് ഫണ്ട് പിരിക്കാന്‍ മുന്നിട്ടിറങ്ങിയ വ്യക്തിയാണ് നീരവെന്നും ശിവസേന ആരോപിക്കുന്നു. 

ബിജെപി നേതാക്കളുടെ ഒത്താശയോടെയാണ് പിഎന്‍ബി കൊള്ള നടന്നതെന്ന് പറയുന്നില്ല. എന്നാല്‍, ഈ കൊള്ളയുടെ വിഹിതം ബിജെപിയില്‍ എത്തിയിട്ടുണ്ട്. ബിജെപിയുടെ സാമ്പത്തിക അഭിവൃദ്ധിക്കുവേണ്ടി ഏറ്റവും കൂടുതല്‍ അധ്വാനിച്ചിട്ടുള്ള വ്യക്തിയാണ് നീരവ് മോദി, ശിവസേന പറയുന്നു. 

ദാവോസില്‍ നടന്ന ഉച്ചക്കോടിയില്‍ പ്രധാനമന്ത്രിക്കും മറ്റ് പ്രമുഖര്‍ക്കുമൊപ്പം നീരവ് മോദി എങ്ങനെ കയറിപ്പറ്റിയെന്ന് ബിജെപി വ്യക്തമാക്കണം. എല്ലാ വിവരങ്ങളും ആധാറുമായി ബന്ധിപ്പിക്കണമെന്ന് പറയുന്ന ബിജെപി നീരവിന്റെ ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുണ്ടോയെന്നും വെളിപ്പെടുത്തണമെന്ന് ശിവസേന ആവശ്യപ്പെട്ടു. 

സാധാരണ ആളുകള്‍ക്ക് ചികിത്സ കിട്ടണമെങ്കില്‍ പോലും ആധാര്‍ ആവശ്യപ്പെടുന്ന രാജ്യത്ത് നീരവ് മോദിയെ പോലെയുള്ളവര്‍ ആധാര്‍ പോലുമില്ലാതെ കോടികള്‍ തട്ടിക്കൊണ്ടുപോകുന്നച് വിരോധാഭാസമാണെന്നും ശിവസേന മുഖപത്രം പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com