ഗുജറാത്ത് നഗരസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മങ്ങിയ വിജയം; 12 ഇടത്ത് പരാജയപ്പെട്ടു

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 19th February 2018 06:06 PM  |  

Last Updated: 19th February 2018 06:06 PM  |   A+A-   |  

 

ഗാന്ധിനഗര്‍: നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ ഗുജറാത്ത് നഗരസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും ബിജെപിക്ക് മങ്ങിയ വിജയം. 
75 നഗരസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 47 ഇടത്താണ് ബി.ജെ.പി വിജയിച്ചത്.കഴിഞ്ഞ തവണ 59 ഇടങ്ങളില്‍ വിജയിച്ച ബിജെപിക്ക് ഇത്തവണ 12 നഗരസഭകള്‍ നഷ്ടമായി. 

കോണ്‍ഗ്രസിന് 16 നഗരസഭകള്‍ ലഭിച്ചു. ആറ് സീറ്റുകളില്‍ ഒരു സ്ഥാനാര്‍ത്ഥിക്കും ഭൂരിപക്ഷം ലഭിച്ചില്ല. നാല് ഇടത്ത് സ്വതന്ത്രന്മാരും രണ്ട് ഇടത്ത് മറ്റുള്ള പാര്‍ട്ടികളും ജയിച്ചു.

2013ല്‍ 79 സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ 59 സീറ്റ് ബി.ജെ.പിക്ക് ലഭിച്ചിരുന്നു. കോണ്‍ഗ്രസിന് 11 സീറ്റാണ് അന്ന് ലഭിച്ചതെങ്കിലും പിന്നീട് അഞ്ചെണ്ണം നഷ്ടപ്പെടുകയായിരുന്നു.

75 മുനിസിപ്പാലിറ്റികളിലേക്കും രണ്ട് ജില്ലാ പഞ്ചായത്തുകളിലേക്കും 17 താലൂക്കുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്.

TAGS
BJP CONG