മൈസൂരുവിലെ ഹോട്ടലില്‍ നരേന്ദ്രമോദിക്ക് മുറി നിഷേധിച്ചു; ബദല്‍ സംവിധാനം ഒരുക്കി തടിയൂരി ജില്ലാ ഭരണകൂടം 

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 19th February 2018 09:54 PM  |  

Last Updated: 19th February 2018 09:54 PM  |   A+A-   |  

 

മൈസൂരു: ആസന്നമായ കര്‍ണാടക തെരഞ്ഞെടുപ്പിന്റെ പ്രചരാണാര്‍ത്ഥം കര്‍ണാടകയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഹോട്ടലില്‍ മുറി നിഷേധിച്ചതായി റിപ്പോര്‍ട്ട്. വിവാഹ സത്കാരത്തിനായി മുറികളെല്ലാം നേരത്തെ ബുക്ക് ചെയ്തു എന്ന കാരണം ചൂണ്ടികാട്ടിയാണ് മോദിക്കും അനുചരസംഘത്തിനും ഹോട്ടലില്‍ താമസം നിഷേധിച്ചത്. 

മൈസൂരിലെ പ്രമുഖ ഹോട്ടലായ ലളിത മഹല്‍ പാലസാണ്  മോദിക്കും അനുചരസംഘത്തിനും ഹോട്ടലില്‍ താമസം നിഷേധിച്ചത്. എന്നാല്‍ ജില്ലാ ഭരണകൂടം ബദല്‍ സംവിധാനം ഒരുക്കി പ്രശ്‌നം തീര്‍ത്തു. മോദിയുടെ മൈസൂര്‍ സന്ദര്‍ശനവും കല്യാണവും ഒരേ ദിവസം തന്നെ വന്നതാണ് പ്രശ്‌നത്തിന് കാരണം. 

ഒഴിവുളള മൂന്ന് മുറികള്‍ നല്‍കാമെന്ന് ഹോട്ടല്‍ അധികൃതര്‍ അറിയിച്ചുവെങ്കിലും സുരക്ഷാ കാരണം കണക്കിലെടുത്ത് മറ്റൊരു ഹോട്ടലിലേക്ക് താമസം മാറ്റുകയായിരുന്നു. ഹോട്ടല്‍ റാഡിസണ്‍ ബ്ലൂവിലാണ് പ്രധാനമന്ത്രിക്കും അനുചര സംഘത്തിനും പിന്നിട് താമസം ഒരുക്കിയത്. 

അതേസമയം സുരക്ഷാ കാരണങ്ങള്‍ ചൂണ്ടികാട്ടി റാഡിസണ്‍ ബ്ലൂവില്‍  ഒരു ബിസിനസ്സുകാരന്റെ കുടുംബത്തില്‍ നടന്ന വിവാഹസത്കാരം പുന:ക്രമീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

TAGS
MODI