ഗുജറാത്ത് നഗരസഭയില്‍ നിയമസഭ തെരഞ്ഞെടുപ്പിലെ പ്രകടനം ആവര്‍ത്തിച്ച് കോണ്‍ഗ്രസ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th February 2018 02:36 PM  |  

Last Updated: 19th February 2018 02:36 PM  |   A+A-   |  

 

അഹമ്മദാബാദ്: ഗുജറാത്ത് നഗരസഭ തെരഞ്ഞെടുപ്പില്‍ ബിജെപി- കോണ്‍ഗ്രസ് ഇഞ്ചോടിഞ്ച് പോരാട്ടം.കഴിഞ്ഞ തവണ ബിജെപി തൂത്തുവാരിയ നഗരസഭകളില്‍ ശക്തമായ മത്സരമാണ് ഇത്തവണ കോണ്‍ഗ്രസ് കാഴ്ചവെയ്ക്കുന്നത്. 

വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ 37 മുനിസിപ്പാലിറ്റികളില്‍ ബിജെപി മുന്നേറ്റം തുടരുമ്പോള്‍, ശക്തമായ വെല്ലുവിളി ഉയര്‍ത്തി മുഖ്യ എതിരാളിയായ കോണ്‍ഗ്രസ് തൊട്ടുപിന്നിലുണ്ട്.  26 ഇടങ്ങളില്‍ കോണ്‍ഗ്രസ് ലീഡ് ഉയര്‍ത്തുന്നതായി തെരഞ്ഞെടുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു. 

75 നഗരസഭകള്‍, രണ്ട് ജില്ലാ പഞ്ചായത്തുകള്‍ 17 താലൂക്കുകള്‍, 1400 ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 2016 ല്‍ നടന്ന അവസാന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി തൂത്തുവാരിയിരുന്നു. 123 സീറ്റുകളില്‍ 107 ഇടത്താണ് ബിജെപി വിജയിച്ചത്.  സമാനമായ വിജയമാണ് ബിജെപി പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇത്തവണ വിജയം തങ്ങള്‍ക്കായിരിക്കുമെന്ന് കോണ്‍ഗ്രസ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.