ബാങ്ക് തട്ടിപ്പ്; റോട്ടോമാക് ഉടമ അറസ്റ്റില്‍

പൊതുമേഖല ബാങ്കുകളില്‍ നിന്ന് അനധികൃത വായ്പയെടുത്ത് കോടികളുടെ തട്ടിപ്പ് നടത്തിയ റോട്ടോമാക് ഉടമ വിക്രം കോത്താരിയെ സിബിഐ അറസ്റ്റ് ചെയ്തു
ബാങ്ക് തട്ടിപ്പ്; റോട്ടോമാക് ഉടമ അറസ്റ്റില്‍

ന്യൂഡല്‍ഹി: പൊതുമേഖല ബാങ്കുകളില്‍ നിന്ന് അനധികൃത വായ്പയെടുത്ത് കോടികളുടെ തട്ടിപ്പ് നടത്തിയ റോട്ടോമാക് ഉടമ വിക്രം കോത്താരിയെ സിബിഐ അറസ്റ്റ് ചെയ്തു. 800 കോടി രൂപയാണ് ബാങ്കുകളില്‍ നിന്ന് കോത്താരി തട്ടിപ്പ് നടത്തിയത്. റോത്താരിയെ ചോദ്യം ചെയ്യുന്നതിനായി കൊല്‍ക്കത്തയിലേക്ക് കൊണ്ടുപോയി. 

അലഹബാദ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, യുണിയന്‍ ബാങ്ക് എന്നിവിടങ്ങിളില്‍ നിന്നാണ് കോത്താരി വായ്പയെടുത്തത്. യുണിയന്‍ ബാങ്കില്‍ നിന്ന് 485 കോടിയും അലഹബാദ് ബാങ്കില്‍ നിന്ന് 352 കോടിയുമാണ് വായ്പയെടുത്തത്. 
ഇത് ഇപ്പോള്‍ 3000 കോടി രൂപയായിട്ടുണ്ട്. ഇതിന്റെ പലിശ പോലും തിരിച്ചടക്കാന്‍ കോത്താരി തയാറായിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com