കെജരിവാളിന്റെ വീട്ടില്‍ വച്ച് ആംആദ്മി എംഎല്‍എമാര്‍ മര്‍ദിച്ചു, ആരോപണവുമായി ഡല്‍ഹി ചീഫ് സെക്രട്ടറി

കെജരിവാളിന്റെ വീട്ടില്‍ വച്ച് ആംആദ്മി എംഎല്‍എമാര്‍ മര്‍ദിച്ചു, ആരോപണവുമായി ഡല്‍ഹി ചീഫ് സെക്രട്ടറി
കെജരിവാളിന്റെ വീട്ടില്‍ വച്ച് ആംആദ്മി എംഎല്‍എമാര്‍ മര്‍ദിച്ചു, ആരോപണവുമായി ഡല്‍ഹി ചീഫ് സെക്രട്ടറി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ വീട്ടില്‍ വച്ച് ആംആദ്മി പാര്‍ട്ടിയുടെ എംഎല്‍എമാര്‍ മര്‍ദിച്ചെന്ന് ചീഫ് സെക്രട്ടറിയുടെ പരാതി. എഎപി എംഎല്‍എമാരായ അജയ് ദത്ത്, പ്രകാശ് ഝര്‍വാള്‍ എന്നിവര്‍ മര്‍ദിച്ചതായി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശ് ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന് പരാതി നല്‍കി. മുഖ്യമന്ത്രിയുടെ ഓഫിസ് സംഭവം നിഷേധിച്ചു.

തിങ്കളാഴ്ച വൈകുന്നേരം മുഖ്യമന്ത്രിയുടെ വീട്ടില്‍ വച്ച് മര്‍ദനമേറ്റെന്നാണ് ചീഫ് സെക്രട്ടറി ഗവര്‍ണര്‍ക്കു നല്‍കിയ പരാതിയില്‍ പറയുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമായിരുന്നു മര്‍ദനമെന്നും ആരോപണമുണ്ട്.

എന്നാല്‍ ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന് കെജരിവാളിന്റെ ഓഫിസ് അറിയിച്ചു. ചീഫ് സെക്രട്ടറിയെ മര്‍ദിക്കുകയോ മര്‍ദിക്കാന്‍ ശ്രമം നടക്കുകയോ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. 

കെജരിവാളിന്റെ ഓഫിസ് സംഭവം നിഷേധിച്ചെങ്കിലും രാഷ്ട്രീയ എതിരാളികള്‍ മുഖ്യമന്ത്രിക്കെതിരെ രംഗത്തുവന്നു. ജനാധിപത്യത്തില്‍ ഒരിക്കലും അംഗീകരിക്കാനാവാത്തതാണ് സംഭവമെന്ന് ബിജെപി നേതാവ് ഒപി ശര്‍മ പ്രതികരിച്ചു. ചീഫ് സെക്രട്ടറി ഡല്‍ഹി പൊലീസിനെ സമീപിച്ച് പരാതി നല്‍കുകയാണ് വേണ്ടതെന്ന് ശര്‍മ പറഞ്ഞു. 

ചീഫ് സെക്രട്ടറിയുടെ ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കുറ്റക്കാരെന്നു കണ്ടാല്‍ എംഎല്‍എമാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഷര്‍മിഷ്ഠ മുഖര്‍ജി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com