ബംഗാളില്‍ ആര്‍എസ്എസിന്റെ കീഴിലുള്ള സ്‌കൂളുകള്‍ പൂട്ടിച്ച് മമത ബാനര്‍ജി

By സമകാലികമലയാളം ഡെസ്‌ക്  |   Published: 21st February 2018 07:48 PM  |  

Last Updated: 21st February 2018 07:52 PM  |   A+A-   |  

rsshjkhjk

രാഷ്ട്രീയ സ്വയം സേവക് സംഘ് നേതൃത്വം നേരിട്ട് നിയന്ത്രിക്കുന്ന 125 സ്‌കൂളുകള്‍ക്ക് അടച്ചുപൂട്ടല്‍ നോട്ടീസ്. പശ്വിമ ബംഗാളിലെ 125 സ്‌കൂളുകള്‍ക്കാണ് സര്‍ക്കാരിന്റെ നോട്ടീസ് ലഭിച്ചിരിക്കുന്നത്. 

ആര്‍എസ്എസ് വീക്ഷണകോണിലുള്ള സിലബസ് കൈകാര്യം ചെയ്യുന്ന ഇത്തരത്തിലുള്ള 500 സ്‌കൂളുകള്‍ക്കെതിരെ സര്‍ക്കാരിന് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 493 സ്‌കൂളുകള്‍ നിരീക്ഷണത്തിലാണെന്നും വിദ്യാഭ്യാസ മന്ത്രി പര്‍ദ ചാറ്റര്‍ജി നിയമസഭയെ അറിയിച്ചു.

സര്‍ക്കാരിന്റെ എന്‍ഒസി ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കാണ് ഇപ്പോള്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. എങ്ങനെ ദണ്ഡ് ഉപയോഗിക്കണമെന്നത് അടക്കമുള്ള കാര്യങ്ങളാണ് സ്‌കൂളില്‍ പഠിപ്പിക്കുന്നതെന്നും ആര്‍എസ്എസ് ആണെങ്കിലും അല്ലെങ്കിലും ഇത്തരം കാര്യങ്ങള്‍ പഠിപ്പിക്കുന്നതിനെ അംഗീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കിയ 125 സ്‌കൂളുകളില്‍ 12 എണ്ണം നടത്തുന്നത് വിവേകാനന്ദ വിദ്യാവികാസ് പരിഷത്താണ്. സര്‍ക്കാര്‍ നോട്ടീസിനെതിരെ കൊല്‍ക്കത്താ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും 2012 ല്‍ നല്‍കിയ അപേക്ഷ സര്‍ക്കാര്‍ ഇതുവരെ ക്ലിയര്‍ ചെയ്ത് നല്‍കിയിട്ടില്ലെന്നും അവര്‍ അറിയിച്ചു.