കെ ബാലകൃഷ്ണന്‍ തമിഴ്‌നാട് സിപിഎം സംസ്ഥാന സെക്രട്ടറി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st February 2018 12:38 PM  |  

Last Updated: 21st February 2018 12:38 PM  |   A+A-   |  

 

തൂത്തുകൂടി:  മുന്‍ എംഎല്‍എയും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവുമായ കെ ബാലകൃഷ്ണനെ സിപിഎം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തു. തുടര്‍ച്ചയായി മൂന്നുതവണ സംസ്ഥാന സെക്രട്ടറി പദവി വഹിച്ചിരുന്ന  ജി രാമകൃഷ്ണന്റെ പിന്‍ഗാമിയായ കെ ബാലകൃഷ്ണനെ ഏകകണ്ഠമായാണ് തെരഞ്ഞെടുത്തത്. ഇതിന് പുറമേ 79 അംഗ സംസ്ഥാന സമിതിയെയും തൂത്തുകൂടിയില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനം പ്രഖ്യാപിച്ചു.

1970 കളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലുടെയാണ് ബാലകൃഷ്ണന്റെ പൊതുജീവിതം ആരംഭിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ അവകാശത്തിന് വേണ്ടി പോരാട്ടം നയിച്ച ബാലകൃഷ്ണനെ 1972 ല്‍ കോളേജില്‍ നിന്നും പുറത്താക്കി. അടുത്ത വര്‍ഷം എസ്എഫ്‌ഐയുടെ ആദ്യ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ പാര്‍ട്ടിയില്‍ സജീവമായി.

തുടര്‍ന്ന് പാര്‍ട്ടിയുടെ വിവിധ തലങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ച ബാലകൃഷ്ണന്‍ 1989ല്‍ കൂടല്ലൂര്‍ ജില്ലാ സെക്രട്ടറിയായി ഉയര്‍ന്നു. 1982ല്‍ സംസ്ഥാനസമിതിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 1998ല്‍ സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമായി. 2011ല്‍ ചിദംബരം മണ്ഡലത്തില്‍ നിന്നും ജനവിധി തേടി. ഇതിനിടെ പാര്‍ട്ടിയുടെ നിയമസഭയിലെ വിപ്പ് ചുമതലയും വഹിച്ചു. 2012 മുതല്‍ കേന്ദ്രകമ്മിറ്റി അംഗമാണ് ബാലകൃഷ്ണന്‍.