ചെക്കന്‍ എത്തിയതോടെ ബിജെപി ജയം ഉറപ്പായി; രാഹുലിനെ പരിഹസിച്ച് യെദിയൂരപ്പ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st February 2018 03:19 PM  |  

Last Updated: 21st February 2018 03:19 PM  |   A+A-   |  

 

ബംഗളൂരൂ: കര്‍ണാടക തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ യെദിയൂരപ്പ. രാഹുല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായതിന് പിന്നാലെ ബിജെപിയുടെ നല്ലകാലമാണെന്ന് പറഞ്ഞ യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്ക്ക് സമാനമായ പരാമര്‍ശവുമായാണ് യെദിയൂരപ്പ രംഗത്തെത്തിയത്. 

ചെക്കന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതോടെ കര്‍ണാടകയില്‍ ബിജെപി വിജയം ഉറപ്പിച്ചുകഴിഞ്ഞെന്ന് യെദിയൂരപ്പ പറഞ്ഞു. 150ലേറെ സീറ്റുകള്‍ നേടിയാകും ഇത്തവണത്തെ ബിജെപി വിജയമെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടക നിയമസഭാ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക പ്രചാരണത്തിന് രാഹുല്‍ എത്തിയതിന് പിന്നാലെ തെരഞ്ഞെടുപ്പ് ഹിന്ദുവിന് ബെല്ലാരിയിലേക്ക് സ്വാഗതമെന്നായിരുന്നു  സംസ്ഥാന ബിജെപി അധ്യക്ഷന്‍ യെദിയൂരപ്പയുടെ ട്വീറ്റ്. കോണ്‍ഗ്രസ് മുക്ത കര്‍ണടാക എന്ന സ്വപ്‌നം രാഹുല്‍ തന്നെ നിറവേറ്റുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. കോണ്‍ഗ്രസിന്റെ തെരഞ്ഞടുപ്പ് പ്രചാരണത്തിന് രാഹുല്‍ എത്തിയത് തന്നെ ബിജെപിയുടെ നല്ല ഭാവിയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.