ജൂലൈ ഒന്നുമുതല്‍ രാജ്യത്തെ മൊബൈല്‍ നമ്പറുകള്‍ 13 അക്കങ്ങളാവും

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 21st February 2018 11:33 AM  |  

Last Updated: 21st February 2018 11:33 AM  |   A+A-   |  

 

ന്യൂഡല്‍ഹി: സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ മൊബൈല്‍ നമ്പറുകള്‍ 13 അക്കങ്ങളാക്കാന്‍ തീരുമാനം. ഇത് സംബന്ധിച്ച അറിയിപ്പ് കേന്ദ്ര ടെലികോം മന്ത്രാലയം മൊബൈല്‍ ഫോണ്‍ കമ്പനികള്‍ക്ക് നല്‍കി. ജൂലൈ ഒന്നുമുതല്‍ നല്‍കുന്ന നമ്പറുകള്‍ 13 അക്കങ്ങളാക്കാനാണ് നിര്‍ദേശം. 

നിലവിലുള്ള നമ്പറുകളില്‍ ഒക്ടോബര്‍ 1മുതല്‍ പതിമൂന്ന് അക്കങ്ങളാക്കി തുടങ്ങും. ഡിസംബര്‍ 31 നകം രാജ്യത്തെ എല്ലാ മൊബൈല്‍ നമ്പറുകളും 13 അക്കങ്ങളാക്കണമെന്നാണ് കമ്പനികള്‍ക്ക് മന്ത്രാലയം നല്‍കിയിരിക്കുന്ന അന്ത്യശാസനം.

ജനുവരി എട്ടിനാണ് നിര്‍ദേശം ലഭിച്ചതെന്നും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞുവെന്നും ബിഎസ്എന്‍എല്‍ വ്യക്തമാക്കി.