നിരവ് മോദിയുടെ 22,000 കോടി, റാഫേലിന്റെ 58,000 കോടി; മന്‍ കി ബാത്തിന് വിഷയങ്ങള്‍ നിര്‍ദേശിച്ച് രാഹുല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st February 2018 12:21 PM  |  

Last Updated: 21st February 2018 12:23 PM  |   A+A-   |  

Modi-Rahul

 

ന്യൂഡല്‍ഹി: നിരവ് മോദി 22,000 കോടി കൊള്ളയടിച്ച് രാജ്യം വിട്ടതിനെക്കുറിച്ചും 58,000 കോടിയുടെ റാഫേല്‍ ഇടപാട് കുംഭകോണത്തെക്കുറിച്ചും മന്‍കി ബാത്തില്‍ സംസാരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മന്‍ കി ബാത്തിലേക്ക് ആശയങ്ങള്‍ ക്ഷണിച്ച പ്രധാനമന്ത്രിയുടെ ട്വീറ്റിനു മറുപടിയായാണ് രാഹുലിന്റെ നിര്‍ദേശങ്ങള്‍.

കഴിഞ്ഞ മാസവും പ്രധാനമന്ത്രിയുടെ മന്‍ കി ബാത്തിന് രാഹുല്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. അത് പ്രധാനമന്ത്രി അവഗണിക്കുകയായിരുന്നെന്ന് രാഹുല്‍ ട്വീറ്റില്‍ പറയുന്നു.

നിരവ് മോദിയുടെ 22,000 കോടിയുടെ കൊള്ളയും രാജ്യം വിടലും, റാഫേല്‍ ഇടപാടിലെ 58000 കോടിയുടെ അഴിമതി ഇവയെക്കുറിച്ച് പ്രധാനമന്ത്രി സംസാരിക്കുന്നതു കേള്‍ക്കാന്‍ രാജ്യം കാത്തിരിക്കുകയാണ്. ഇക്കാര്യം പ്രധാനമന്ത്രിക്കും അറിയാമെന്നിരിക്കെ എന്തിനാണ് മന്‍ കി ബാത്തിലെ ആശയങ്ങള്‍ക്കായി ജനങ്ങളെ സമീപിക്കുന്നതെന്ന് രാഹുല്‍ ചോദിച്ചു.