പണ്ട് പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയും പിഎന്‍ബിയില്‍ നിന്ന് ലോണ്‍ എടുത്തിരുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st February 2018 05:58 PM  |  

Last Updated: 21st February 2018 05:58 PM  |   A+A-   |  

 

ന്യൂഡല്‍ഹി: വജ്രവ്യാപാരിയായ നീരവ് മോദി 11,400 കോടി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് തട്ടിച്ച് നാടുവിട്ടു. തിരിച്ചു പിടിക്കാനായി പഞ്ചാബ് നാഷണല്‍ ബാങ്ക് നെട്ടോട്ടമോടുമ്പോള്‍ മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ലാളിത്യവുമായി ബന്ധപ്പെട്ട ചില സംഭവങ്ങള്‍ വാര്‍ത്തകളില്‍ നിറയുന്നു. അരനൂറ്റാണ്ട് മുമ്പ് ലാല്‍ ബഹദൂര്‍ ശാസ്ത്രി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും ലോണ്‍ എടുത്തിരുന്നു. കാര്‍ വാങ്ങുന്നതിനായാണ് ലോണ്‍ എടുത്തത്. അന്ന്  12000 രൂപ വിലയുള്ള ഫിയറ്റ് കാര്‍ വാങ്ങുന്നതിനായി 5000 രൂപയുടെ കുറവ് വന്നതിനാലാണ് ശാസ്ത്രി ലോണ്‍ എടുത്തത്.ലോണ്‍ തിരിച്ചടയ്ക്കുന്നതിന് മുന്‍പായി ശാസ്ത്രി മരണത്തിന് കീഴടങ്ങിയിരുന്നു. തുടര്‍ന്ന് ശാസ്ത്രി തന്റെ ഭാര്യയുടെ കുടുംബ പെന്‍ഷനില്‍ നിന്നാണ് തുക തിരിച്ചടച്ചത്

കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ഈ വാര്‍ത്ത സോഷ്യല്‍ മീഡിയില്‍ രേഖപ്പെടുത്തിയതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തയ്ക്ക് വലിയ പ്രചാരം ലഭിച്ചത്. സാധാരണക്കാരന് ലോണ്‍ നല്‍കുമ്പോള്‍ പാലിക്കേണ്ടേ ചട്ടങ്ങള്‍ തന്നോട് കാണിക്കണമെന്ന് ശാസ്ത്രി ആവശ്യപ്പെട്ടതായും തരൂരിന്റെ പോസ്റ്റില്‍ പറയുന്നു. ശാസ്്ത്രി അന്ന് ഉപയോഗിച്ച കാര്‍ ഇപ്പോഴും ഡല്‍ഹിയിലെ ലാല്‍ ബഹദൂര്‍ സ്മരകത്തില്‍ സൂക്ഷിക്കുന്നുണ്ട്. 1894ല്‍ സ്ഥാപിച്ച പഞ്ചാബ് നാഷണല്‍ ബാങ്ക് ഇന്ന് അറിയപ്പെടുന്നത് രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പിന്റെ പേരിലാണെന്നതും ചരിത്രം.