രാമക്ഷേത്രം മാതൃകയില്‍ അയോധ്യ റെയില്‍വേ സ്‌റ്റേഷന്‍ നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st February 2018 10:27 AM  |  

Last Updated: 21st February 2018 10:27 AM  |   A+A-   |  

ന്യൂഡല്‍ഹി: രാമക്ഷേത്രം മാതൃകയില്‍ അയോധ്യ റെയില്‍വേ സ്‌റ്റേഷന്‍ പുന:നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ഇതുസംബന്ധിച്ച നിര്‍ദേശം കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്കായി റെയില്‍വേ മന്ത്രാലയം സമര്‍പ്പിച്ചതായി കേന്ദ്രമന്ത്രി മനോജ് സിന്‍ഹ അറിയിച്ചു.

റെയില്‍വേ സ്‌റ്റേഷന്റെ പുന:നിര്‍മ്മാണം ഉള്‍പ്പെടെയുളള പദ്ധതികളുടെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രഖ്യാപിച്ച 200 കോടിയുടെ പദ്ധതികളില്‍ 80 കോടി അയോധ്യ റെയില്‍വേ സ്‌റ്റേഷനിനാണ് നീക്കിവെച്ചിരിക്കുന്നത്. രാജ്യത്ത് ഒട്ടാകെയുളള രാമ ഭക്തര്‍ക്ക് റെയില്‍ വഴി അയോധ്യയില്‍ എത്തുന്നതിന് , അയോധ്യയെ റെയില്‍വേ ലൈനുമായി ബന്ധിപ്പിക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്. അയോധ്യ റെയില്‍വേ സ്‌റ്റേഷനില്‍ എല്ലാവിധ അത്യാധുനിക സൗകര്യങ്ങളും ഒരുക്കുമെന്നും മന്ത്രി അറിയിച്ചു. 

മുന്‍ പ്രധാനമന്ത്രി വാജ്്‌പേയിയുടെ ഭരണകാലത്താണ് അയോധ്യ റെയില്‍വേ സ്‌റ്റേഷന്‍ നിര്‍മ്മിക്കാനുളള ചര്‍ച്ചകള്‍ സജീവമായത്. റെയില്‍വേ സ്‌റ്റേഷന്‍ നിര്‍മ്മാണം പൂര്‍ത്തിയായാല്‍, രാമക്ഷേത്രം നിര്‍മ്മാണം ആരംഭിക്കുമെന്നും മനോജ് സിന്‍ഹ പറഞ്ഞു.
 

TAGS
ayodhya