സ്ഥാനാര്‍ത്ഥിയെ മറന്നേക്കൂ; ബൂത്തിലെത്തുമ്പോള്‍ മോദിയെ മാത്രം ഓര്‍ത്താല്‍ മതി: അമിത് ഷാ

By  സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd February 2018 06:17 PM  |  

Last Updated: 22nd February 2018 06:17 PM  |   A+A-   |  

amit_sha

 

ബംഗളൂരു: കര്‍ണാടകയില്‍ തെരഞ്ഞടുപ്പ് നടക്കാനിരിക്കെ വോട്ടര്‍മാര്‍ക്ക് സ്ഥാനാര്‍ത്ഥികളേക്കാള്‍ പ്രധാന്യം മോദിക്ക് നല്‍കാന്‍ അണികള്‍ക്ക് നിര്‍ദേശം നല്‍കി ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. ദക്ഷിണ കന്നടയിലെ ബന്തവാളിലെ പാര്‍ട്ടി പ്രവര്‍ത്തകരോടാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്.സ്ഥാനാര്‍ത്ഥിയെ നോക്കരുതെന്നാണ് പ്രവര്‍ത്തകരോടുള്ള എന്റെ അപേക്ഷ. താമരചിഹ്നവും മോദിയുടെ ഫോട്ടോയും മാത്രം നോക്കിയാല്‍ മതി. അമിത് ഷാ പറഞ്ഞു.

ബി.എസ് യെദിയൂരപ്പയെയാണ് ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കാണുന്നത്. നിയോജക മണ്ഡലത്തില്‍ വിജയിക്കുക എന്നതല്ല നിങ്ങളുടെ ചുമതല. നിങ്ങളുടെ ബൂത്തുകളില്‍ വിജയിക്കുക. പലബൂത്തുകളില്‍ വിജയിക്കുമ്പോല്‍ നിയോജക മണ്ഡലത്തില്‍ വിജയിക്കും. 56,000 പോളിംഗ് ബൂത്തുകളാണ് സംസ്ഥാനത്തുള്ളത്. ഓരോ ബൂത്തിലും 1200 വോട്ടര്‍മാരുണ്ട്. അടുത്തമാസത്തിനകം തെരഞ്ഞെടുപ്പ് നടക്കാനാരിക്കെ ബിജെപി സംസ്ഥാനത്ത് പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. 

സംസ്ഥാനത്ത് ലിംഗായത്ത്, വൊക്കലിഗ, കുറുബ സമുദായങ്ങളുടെ പിന്തുണ നിര്‍ണായകമാണ്. ഇതില്‍ വൊക്കലിഗ, കുറുബ സമുദായങ്ങള്‍ മാംസാഹാരം കഴിക്കുന്നവരാണ്. ഇതില്‍ ലിംഗായത്ത സമുദായം ഹിന്ദു മതത്തില്‍ നിന്ന് വേര്‍പ്പെട്ട് പുതിയ സമുദായമായി മാറണമെന്ന ആവശ്യം മുന്നോട്ടുവെക്കുന്നവരാണ്.നിലവില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാനാണ് ലിംഗായത്ത് സഭ അനുകൂലികള്‍ ശ്രമിക്കുന്നത്. അതേ പോലെ ജെ.ഡി.എസിന് സ്വാധീനമുള്ള വിഭാഗമാണ് വൊക്കലിഗ. ജെ.ഡി.എസ് ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത് ബി.എസ്.പിക്കൊപ്പം ചേര്‍ന്നാണ്.

സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തുടരുന്ന കര്‍ണാടകയില്‍ ബി.ജെ.പി പയറ്റിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയത്തിന് അനുകൂലമായ സാഹചര്യമല്ല ഉള്ളത്.