കമലിന്റെ പാർട്ടിക്ക് അം​ഗീകാരമായി; ഇനി ജനങ്ങളിലേക്ക് 

By സമകാലിക മലയാളം ഡെസ്ക്  |   Published: 22nd February 2018 09:48 PM  |  

Last Updated: 22nd February 2018 09:48 PM  |   A+A-   |  

 

ചെന്നൈ: കമല്‍ഹാസന്റെ 'മക്കള്‍ നീതി മയ്യം' എന്നപാര്‍ട്ടി തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തു. പാര്‍ട്ടിയുടെ അടുത്ത യോഗം തിരുച്ചിറപ്പള്ളിയില്‍ നടക്കും. ഈ യോഗത്തില്‍ വന്‍ ജനപങ്കാളിത്തം ഉണ്ടാകുമെന്ന് കമല്‍ഹാസന്‍ പറഞ്ഞു. ബുധനാഴ്ച ജനഹസ്രങ്ങളെ സാക്ഷിയാക്കി മധുരയിലായിരുന്നു കമലിന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പാര്‍ട്ടി പ്രഖ്യാപന ചടങ്ങിലെ സാന്നിധ്യം കൊണ്ട് പിന്തുണ അറിയിച്ചപ്പോള്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ സന്ദേശത്തിലൂടെയാണ് പിന്തുണയറിയിച്ചത്.പശ്ചാത്തലത്തില്‍ ചുവപ്പും വെള്ളയും നിറമുള്ള ആറ് മുഷ്ടികള്‍ കൈകോര്‍ത്തതിന്റെ നടുവിലായി നക്ഷത്രം ആലേഖനം ചെയ്തതാണ് പാര്‍ട്ടിയുടെ കൊടി. എഐഎഡിഎംകെയുടെ നിലപാടുകളാണ് പാർട്ടി രൂപീകരണത്തിന് ഇടയാക്കിതെന്നായിരുന്നു കമലിന്റെ വാദം. അഴിമതിയുടെ കൂടാരമായ എഐഎഡിഎംകെയെ അധികാരത്തിൽ നിന്നും മാറ്റുവാൻ ആരുമായും യോജിച്ച്  പ്രവർത്തിക്കുമെന്നും കമൽ പറഞ്ഞു