നീരവ് മോദിയെ കണ്ടേത്തേണ്ടത് അന്വേഷണ ഏജന്‍സികള്‍; കൈയൊഴിഞ്ഞ് കേന്ദ്രസര്‍ക്കാര്‍

നീരവിെന്റ പാസ്‌പോര്‍ട്ട് റദ്ദാക്കാതിരിക്കാനാുള്ള കാരണം കാണിക്കല്‍ നോട്ടീസ്  കൈമാറിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം
നീരവ് മോദിയെ കണ്ടേത്തേണ്ടത് അന്വേഷണ ഏജന്‍സികള്‍; കൈയൊഴിഞ്ഞ് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: പി.എന്‍.ബി ബാങ്കില്‍ 11,400 കോടി തട്ടിപ്പ് നടത്തിയ നീരവ് മോദിയെ കണ്ടെത്താന്‍ അന്വേഷണങ്ങളൊന്നും നടത്തുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം. നീരവ് എവിടെയുണ്ടെന്ന് കണ്ടെത്തേണ്ടത് അന്വേഷണ എജന്‍സികളാണെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കമുര്‍ പറഞ്ഞു. നീരവിെന്റ പാസ്‌പോര്‍ട്ട് റദ്ദാക്കാതിരിക്കാനാുള്ള കാരണം കാണിക്കല്‍ നോട്ടീസ്  കൈമാറിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

നീരവ് മോദിയുടെ പുതിയ ഇമെയില്‍ അഡ്രസിലേക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. കൂടാതെ അദ്ദേഹത്തിെന്റ ഇന്ത്യയിലെ വിലാസത്തിലേക്കും നോട്ടീസ് അയച്ചിട്ടുണ്ട്. കാരണം കാണിക്കല്‍ നോട്ടീസിനുള്ള നീരവിെന്റ മറുപടിക്കായി കാത്തിരിക്കുകയാണ്. അത് ലഭിച്ചില്ലെങ്കില്‍ തുടര്‍നടപടികളുമായി മുന്നോട്ട് പോവുമെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞു. അടുത്തതായി നീരവ് മോദിയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കാനുള്ള നടപടികളാവും സ്വീകരിക്കുകയെന്നാണ് സൂചന.

കഴിഞ്ഞ ഫെബ്രുവരി 16നാണ് വിദേശകാര്യ മന്ത്രാലയം നീരവ് മോദിയുടെ പാസ്‌പോര്‍ട്ട് സസ്‌പെന്‍ഡ് ചെയ്തത്. അതേ സമയം, നീരവ് മോദി ബെല്‍ജിയത്തിലുണ്ടെന്ന വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com