പരീക്ഷയെഴുതാന്‍ പോയ പെണ്‍കുട്ടിയെ തലയറുത്ത് കൊലപ്പെടുത്തിയ നിലയില്‍

By സമകാലികമലയാളം ഡെസ്‌ക്  |   Published: 23rd February 2018 08:13 PM  |  

Last Updated: 23rd February 2018 08:13 PM  |   A+A-   |  

murvcvbc

ഭോപ്പാല്‍: സ്‌കൂളില്‍ പരീക്ഷയ്ക്കായി പോയ പെണ്‍കുട്ടിയെ സ്‌കൂളിന് പുറത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തലയറുക്കപ്പെട്ട നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മധ്യപ്രദേശിലെ അനുപൂരിലാണ് സംഭവം.

പെണ്‍കുട്ടി ആക്രമിക്കപ്പെടുന്നത് സ്‌കൂളിലെ അധ്യാപിക കണ്ടിരുന്നതായി പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ പുറകേയെത്തിയ ഒരാള്‍ വാളുപയോഗിച്ച് 3 തവണ പെണ്‍കുട്ടിയുടെ തലയ്ക്കുനേരെ വെട്ടുകയായിരുന്നു. അതിനുശേഷം വാള്‍ ദൂരേക്ക് എറിഞ്ഞശേഷം അയാള്‍ ഓടി രക്ഷപ്പെട്ടുവെന്നും അധ്യാപിക പൊലീസിനോട് പറഞ്ഞു. 11ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. 

സ്‌കൂള്‍ അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തിയത്. അതിനിടെ, പെണ്‍കുട്ടിയുടെ ഗ്രാമത്തിന് സമീപം ഒരു യുവാവ് തൂങ്ങിമരിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ കൊലപാതകവുമായി ഇതിന് ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.